വൈറല്‍ ഫിഷുമായി അത‌േ തമ്മനത്ത് ഹനാന്‍ വീണ്ടും; പോരാട്ട വിജയം: വിഡിയോ

viral-fish4
SHARE

സമൂഹമാധ്യമങ്ങളില്‍ വൈറലായ സ്വന്തം ജീവിതത്തിന് പുതിയ അര്‍ഥതലങ്ങള്‍ നല്‍കി ഹനാന്‍ വീണ്ടും മല്‍സ്യവില്‍പനയ്ക്കിറങ്ങി. കോളജ് യൂണിഫോമിൽ മല്‍സ്യം വിറ്റ് വാർത്തകളിൽ നിറഞ്ഞ ഹനാന്‍ ഒട്ടേറെ പ്രതിസന്ധികള്‍ തരണംചെയ്തശേഷമാണ് തമ്മനത്ത് മല്‍സ്യവില്‍പനയ്ക്കായി സ്റ്റോള്‍ തുറന്നത്.  പുതിയ സംരംഭത്തിന് ആശംസകളുമായി നടന്‍ സലിംകുമാര്‍ തമ്മനത്തെത്തി.

നെത്തോലി ഒരു ചെറിയ മീനല്ല. ഫുട്പാത്തില്‍നിന്ന് മിനിവാനിലെ ഒൗട്‌‌ലെറ്റിലേക്ക് മാറ്റിയ സ്വന്തം സംരംഭത്തിന്റെ  ഉദ്ഘാടനത്തിനെത്തിയവര്‍ക്ക് നെത്തോലി വറുത്ത് നല്‍കുമ്പോള്‍ തന്റെ വലിയ സ്വപ്നങ്ങളെക്കുറിച്ച് പറയുകയായിരുന്നു ഹനാന്‍.  വാഹനാപകടത്തില്‍ നട്ടെല്ലിനേറ്റ പരുക്ക് ഭേദമായതോടെയാണ് മല്‍സ്യവില്‍പനയുമായി ഹനാന്‍ വീണ്ടുമെത്തിയത്. തമ്മനത്തേക്കുതന്നെ. വൈറല്‍ ഫിഷ് എന്ന് പേരിട്ടാണ് മിനിവാനില മല്‍സ്യവില്‍പന. ഹനാന് പ്രോല്‍സാഹനവുമായി നടന്‍ സലിംകുമാറുമെത്തി. 

ഹനാന്‍ കേരളത്തിന് വലിയ മാതൃകയാണെന്ന് സലീംകുമാര്‍ പറഞ്ഞു.

സാധാരണക്കാരിയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുെവന്ന് പറഞ്ഞ ഹനാന്‍ നവമാധ്യമങ്ങളിലടക്കം നേരിടുന്ന വിമര്‍ശനങ്ങളില്‍ പിന്തിരിഞ്ഞോടില്ലെന്നും പറഞ്ഞു. വായ്പയെടുത്താണ് ഹനാന്‍ മിനിവാന്‍ വാങ്ങിയതും മല്‍സ്യവില്‍പനയ്ക്ക് തുടക്കമിട്ടതും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.