മോഷണത്തിന് ഗംഭീര പ്ലാനിങ്; പക്ഷേ ഒടുവിൽ സംഭവിച്ചത്; വിഡിയോ

thief-cctv-viral
SHARE

ലോകത്ത് ഒരു കള്ളനും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നാണ് സോഷ്യൽ ലോകത്തെ ചിരി കലർന്ന സംസാരം. തായ്​ലാൻഡിൽ നടന്ന ഇൗ മോഷണശ്രമം ഇന്ന് ലോകമെമ്പാടും വൈറലാണ്. നഗരത്തിലെ ഒരു സ്വർണക്കടയിൽ മോഷണത്തിന് കയറിയതാണ് ഇൗ യുവാവ്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കയറിവന്ന യുവാവ് ജീവനക്കാരനോട് മാല വാങ്ങനാണ് എത്തിയതെന്ന് അറിയിച്ചു. ഇതുപ്രകാരം ജീവനക്കാരൻ മാല എടുത്തുനൽകി. മാല വാങ്ങിയ യുവാവ് അത് കഴുത്തിൽ അണിഞ്ഞുനോക്കിയ ശേഷം കടയിൽ നിന്നും ഇറങ്ങി ഒാടുകയായിരുന്നു.

പക്ഷേ പണി പാളി എന്നു പറയാം. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയിരുന്ന ജീവനക്കാരൻ ഡോർ ലോക്ക് ചെയ്തിരുന്നു. ഇതോടെ ഒാടി വാതിലിന് അടുത്തെത്തിയ കള്ളൻ കുടുങ്ങി. ഒടുവിൽ ചിരിയോടെ മാല കഴുത്തിൽ നിന്നും ഉൗരി കടയുടമയ്ക്ക് നൽകിയെങ്കിലും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിയേഴുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  ആ വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.