മുത്തച്ഛന്റെ തേയിലത്തോട്ടം കാണാൻ ഇംഗ്ലീഷുകാരി കുമളിയിൽ

englnad-lady
SHARE

മുത്തച്ഛന്റെ അധ്വാനത്തില്‍  രൂപപ്പെട്ട തേയിലത്തോട്ടം കാണാൻ ഇംഗ്ലീഷുകാരി കൊച്ചുമകൾ കുമളിയിലെത്തി. പീരുമേട് ഡൈമുക്ക് എസ്റ്റേറ്റ് സ്ഥാപകനായ ജാക്ക് ഡീന്റെ  കൊച്ചുമകൾ ജെയിൻ സാവിലാണ് എത്തിയത്. പീരുമേട്ടിലെ തേയിലകൃഷിയ്ക്ക് ഊര്‍ജം പകര്‍ന്നയാളായിരുന്നു ജാക്ക് ഡീന്‍.

ജെയിന്റെ അമ്മ മാരിഗാർഡിന്റെ പിതാവായ ഇംഗ്ലണ്ടിലെ ഡെമോക്ക് കുടുംബാംഗം ജാക്ക് 1909ൽ ആണ് കേരളത്തിൽ എത്തിയത്. തിരുവിതാകൂർ രാജാവിൽ നിന്ന് വാങ്ങിയ 35 ഏക്കറിൽ തേയില നട്ടുപിടിപ്പിച്ചു. കുടുംബനാമമായ ഡെമോക്ക് എന്ന് എസ്റ്റേറ്റിനു പേരിട്ടു. ഡെമോക്ക് എന്ന പേര് നാട്ടുകാർ പറഞ്ഞുപറഞ്ഞ് പിന്നീട് ഡൈമുക്കായി. ജാക്കിന്റെ ബന്ധുക്കളും തേയില കൃഷിയുമായി ഇക്കാലത്താണ് പീരുമേട്ടിൽ എത്തിയത്. ആഷ് ലി, സെമിനിവാലി, സ്റ്റാഗ് ബ്രൂക്ക് തുടങ്ങിയ എസ്റ്റേറ്റുകളുടെ തുടക്കം ഇങ്ങനെയായിരുന്നു. 

നന്നായി കൃഷി ചെയ്യുന്നതിൽ സന്തുഷ്ടനായ രാജാവ് വീണ്ടും സ്ഥലം നൽകിയതോടെ 35 ഏക്കറിൽ നിന്ന് 723 ഏക്കറിലേക്ക് കൃഷി വ്യാപിച്ചു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ തിരുവിതാംകൂർ രാജ്യത്തിന്റെ അതിർത്തിയോട് ചേർന്ന് കുറെ ഭാഗം വനമായി സംരക്ഷിച്ചു. ഇങ്ങനെയാണ് പെരിയാർ വന്യജീവി സങ്കേതത്തിന്റെ തുടക്കം. 

ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ ജാക്ക് തീരുമാനിച്ചു. 1924ൽ എസ്റ്റേറ്റ് വിറ്റു. ഇന്ന് ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ കൈവശമാണ് എസ്റ്റേറ്റ്. 

ലോകാര്യോഗ്യ സംഘടനയിൽ ജോലി നോക്കുന്ന അറുപത്തിരണ്ടുകാരിയായ ജെയിൻ ഒാര്‍മകളിലൂടെ യാത്രചെയ്ത് വീണ്ടും വരുമെന്ന ഉറപ്പോടെ  സ്വദേശമായ ഫ്രാന്‍സിലേയ്ക്ക് മടങ്ങി. 

MORE IN SPOTLIGHT
SHOW MORE