അഫ്ഗാന്റെ ‘കുഞ്ഞുമെസി’ നാടുവിട്ടു; ആ ജഴ്സിയും ഫുട്ബോളും അനാഥം

afghan-messi
SHARE

ലോകത്തിന്റെയും ഫുട്ബോൾ ആരാധകരുടെയും ഇഷ്ടം നേടിയ ‘അഫ്ഗാന്റെ കുഞ്ഞു മെസി’ മുര്‍ത്താസ അഹമ്മദി എന്ന ബാലൻ നാടുവിട്ടു. താലിബാന്‍ ഭീഷണിയെത്തുടര്‍ന്നാണ് മുര്‍ത്താസയും കുടുംബവും  ഗസ്നിലെ വീടുവിട്ടതെന്ന് എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്ലാസ്റ്റിക് കവറിൽ നീല കളർ അടിച്ചുണ്ടാക്കിയ ജഴ്സിയിൽ മെസി എന്ന് എഴുതി ആരാധനയുടെ വേറിട്ട തലമായിരുന്നു ഇൗ ബാലൻ കാഴ്ചവച്ചത്. ഇൗ ചിത്രവും നിഷ്കളങ്കമായ ആ സ്നേഹവും ലോകത്തിന്റെയും മെസിയുടെയും മനം കവർന്നു. പിന്നീട് മെസി തന്നെ മുർത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിച്ചു. യുണിസെഫ് വഴി ഒരു പന്തും ജഴ്സിയും സമ്മാനമായി നൽകി. പിന്നീട് ഖത്തറിൽവെച്ച് മുർത്താസയെ മെസി നേരില്‍ കാണുകയും ചെയ്തു. ഖത്തറില്‍ ബാഴ്സലോണയുടെ സൗഹൃദ മത്സരത്തിനായി മെസിയുടെ കൈപിടിച്ച് മുര്‍ത്താസയും കളത്തിലിറങ്ങിയിരുന്നു.

താലിബാന്‍ ആക്രണമണം രൂക്ഷമായതോടെയാണ് ഗ്രാമവാസികൾ ഒഴിഞ്ഞുപോയത്. എന്നാല്‍ മുര്‍ത്താസക്ക് മെസി സമ്മാനിച്ച ഫുട്ബോളും ജേഴ്സിയും ഇവര്‍ക്ക് കൂടെകൊണ്ടുപോകാനായില്ലെന്നാണ് റിപ്പോർട്ട്. വെടിയൊച്ച കേട്ടതോടെ രാത്രി തന്നെ കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് മുര്‍ത്താസയുടെ മാതാവ് ഷെഫീഖ വെളിപ്പെടുത്തി. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.