‘മാപ്പ് കയ്യില്‍വച്ചാല്‍ മതി; ഒരു 25,000 അടച്ചിട്ടു പോയാമതി’; ശോഭ സുരേന്ദ്രന് ‘ട്രോളാക്രമണം’

shoba-troll-2
SHARE

‘ഇതൊരു ചെറിയ പിഴ അല്ല കേട്ടോ ശോഭേ..’ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ സോഷ്യൽ ലോകത്ത് ട്രോളുകൾ കൊണ്ടുള്ള ആഘോഷമാണ്. ശബരിമലയിലെ പൊലീസ് നടപടി ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജി അനാവശ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ഈടാക്കാൻ ഉത്തരവിട്ടത്.  25000 രൂപയാണ് പിഴയായി കോടതിയിൽ കെട്ടി വയ്ക്കേണ്ടത്. ഇത്  എല്ലാവര്‍ക്കും ഒരു പാഠമാകുന്നതിനായാണ് നടപടിയെന്ന് കോടതിയും വ്യക്തമാക്കിയതോടെ ശോഭ സുരേന്ദ്രന് ട്രോള്‍ ലോകത്തും തിരിച്ചടിയായി.  ഇതേ തുടര്‍ന്ന് ശോഭാ സുരേന്ദ്രനുവേണ്ടി അഭിഭാഷകന്‍ കോടതിയിൽ മാപ്പുപറഞ്ഞു. 

ഇതിന് പിന്നാലെ ട്രോളുകളുടെ പൂരമാണ് സൈബർ ലോകത്ത്. ഇതൊരു ചെറിയ കളിയല്ല എന്നൊക്കെയുള്ള ശോഭ സുരേന്ദ്രന്റെ ഹിറ്റ് ഡയലോഗുകളൊക്കെ ചേർത്ത് വച്ചാണ് ട്രോൾ മേളം. പല രൂപത്തിലും ഭാവത്തിലും  ആശയത്തിലും ഹൈക്കോടിയുടെ പിഴ ഇൗടാക്കിയ വിധി വാഴുകയാണ്. നല്ല ശോഭയുടെ പിഴയെന്ന് ഒരുകൂട്ടര്‍ കളിയാക്കുന്നു. ടോളുകൾ കാണാം.

shoba-troll
shoba-troll-1
shoba-troll-3
MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.