പത്രാസില്ല; ആര്‍ഭാടങ്ങളില്ല; രണ്ടുലക്ഷം സർക്കാർ ആശുപത്രിക്ക്; ‘സിനിമാക്കാരന്‍റെ’ കല്ല്യാണം

prasanth-marriage-social-media
SHARE

വിവാഹം സ്വർഗത്തിലല്ല രണ്ടുപേരുടെ മനസിലാണ് നടക്കേണ്ടതെന്ന് പറയുന്നത് പോലെയാണ് ഇൗ വിവാഹം. സോഷ്യൽ ലോകത്ത് ഹൃദയം നിറഞ്ഞ ആശംസ സ്വന്തമാക്കുകയാണ് പ്രശാന്തും രമ്യയും. കാര്യം നിസാരമാണ്. അത്ര ലളിതമായിട്ടാണ് ഇരുവരും ഒന്നായത്. ആഡംബര വിവാഹത്തിന്റെ പന്തലോ സദ്യവട്ടങ്ങളെ സ്വർണമോ ഒന്നുമില്ലാതെ റജിസ്റ്റർ ഒാഫിസിൽ വച്ച് ഇരുവരും വിവാഹിതരായി. ഇതിലെന്താണ് പുതുമ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് പ്രശാന്തിന്റെ വാക്കുകൾ. 

സിനിമയിൽ സഹസംവിധായകനാണ് കൊടുങ്ങല്ലൂർ സ്വദേശിയായ പ്രശാന്ത്.  വിവാഹത്തിനായി മാറ്റി വെച്ച രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് ഇരുവരും സംഭാവന ചെയ്തു. അതിനൊപ്പം മതാചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം ഇവർ ഒഴിവാക്കി.  വിവാഹത്തിന്റെ ഭാഗമായി ഡിസംബര്‍ മുപ്പതിന് സംഘടിപ്പിക്കുന്ന ചെറിയൊരു ചായ സൽകാരം മാത്രമാണ് ആകെ ആഘോഷം. ഞാന്‍ മേരിക്കുട്ടി, ജോണി ജോണി എസ് പപ്പാ തുടങ്ങിയ സിനിമകളില്‍ സഹസംവിധായകനായിരുന്നു പ്രശാന്ത്.  

പ്രശാന്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

സുഹൃത്തുക്കളെ,

എന്റെയും രമ്യയുടെയും വിവാഹം ഇന്നലെ രാവിലെ കൊടുങ്ങല്ലൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് രെജിസ്റ്റർ ചെയ്യപെട്ടിരിക്കുകയാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും, സിപിഐ aisf പ്രവർത്തകരും അടുത്ത ബന്ധുക്കളും മാത്രം ആണ് ഈ പരിപാടിയിൽ പങ്കെടുത്തതു.വരുന്ന ഡിസംബർ 30 നു രാവിലെ രമ്യയുടെ വീട്ടിൽ വെച്ച് പൂജകളും ആചാരങ്ങളും ഒഴിവാക്കി ഞങ്ങളുടെ അമ്മമാർ എടുത്തു തരുന്ന മാല പരസ്പരം അണിയും. അന്ന് വൈകിട്ട് 4 മുതൽ 7 വരെ കൊടുങ്ങല്ലൂർ എൽത്തുരുത് ശ്രീവിദ്യപ്രകാശിനി സഭ ഹാളിൽ വെച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ചെറിയ ഒരു ചായ സൽക്കാരവും ഉണ്ട്. ഇപ്പോൾ നില നിൽക്കുന്ന കേരളീയ രാഷ്ട്രീയ സാമൂഹിക ആചാര സാഹചര്യങ്ങളെ പരിഗണിച്ചു കൊണ്ട് ,ഡിസംബർ 30 ലെ ചടങ്ങുകൾ ലെ ധൂർത്ത് ഒഴിവാക്കിയയത് ന്റെ ഭാഗം ആയി ഞങ്ങൾ കണ്ടെത്തിയ തുക ഹോസ്പിറ്റലിന് കൈ മാറാൻ തീരുമാനിച്ച ചിന്തകൾ നൽകിയ... പിന്നിട്ട കാലം പ്രവർത്തിച്ച പ്രിയപ്പെട്ട aisf cpi പ്രസ്ഥാനത്തോടും, അതിനു മെല്ലാം അപ്പുറം ഈ തീരുമാനത്തോടൊപ്പം നിന്ന ഞങ്ങളുടെ മാതാപിതാക്കളോട് ഉള്ള സ്നേഹം ഇഷ്ടം...... 

എന്ന് പ്രശാന്ത്

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.