മഞ്ഞണിഞ്ഞ മാമലയിൽ ഒരു കടുവക്കൂട്ടം

tiger-arunachalpradesh
SHARE

സമുദ്രനിരപ്പിൽ നിന്നു 3630 മീറ്റർ ഉയരത്തിലുള്ള, അരുണാചൽ പ്രദേശിലെ ഡിബാങ് വന്യജീവി സ‌ങ്കേതത്തിൽ 11 മഞ്ഞുകടുവകളെ കണ്ടെത്തി. ഇന്ത്യയിൽ മഞ്ഞുമലകളിൽ ഏറ്റവും ഉയരത്തിൽ കടവുകളെ കണ്ടെത്തിയ സംഭവമാണിത്. വൈൽഡ്‌‌ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (ഡബ്ല്യുഐഐ) അന്വേഷണത്തിന് നേതൃത്വം നൽകിയത്. കടുവ സംരക്ഷണ പദ്ധതിക്കു പ്ര‌തീക്ഷയേകുന്ന കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചതു വഴിതെറ്റി വന്ന 2 കടുവക്കുട്ടികൾ

ഇവയെ രക്ഷിച്ച ഗവേഷക സംഘം മഞ്ഞുമലകളിൽ ക്യാമറ സ്ഥാപിച്ചാണ് വംശനാശ ഭീഷണി നേരിടുന്ന മഞ്ഞുകടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ശാസ്ത്രജ്ഞരായ ജി.വി. ഗോപിയും അയിഷോ ശർമയും 2012 ൽ തുടങ്ങിയ അന്വേഷണമാണ് ഫലം കണ്ടത്. സങ്കേതത്തിന്റെ വിവിധയിടങ്ങളിലായി ഇവർ 108 ക്യാമറകൾ സ്ഥാപിച്ചിരുന്നു. 

ഭൂട്ടാനിൽ 4200 മീറ്റർ ഉയരത്തിൽ മഞ്ഞുകടുവകളെ കണ്ടെത്തിയിട്ടുണ്ട്. ഡിബാങ് മേഖലയിലും ഇത്രയും ഉയരത്തിൽ കടുവകളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗോപിയും സംഘവും. രാജ്യത്ത് കടുവ സെൻസസ് 4 വർഷത്തിലൊരിക്കലാണ്. മൊത്തം 2226 കടുവകളുണ്ടെന്നാണ് കണക്ക്

MORE IN SPOTLIGHT
SHOW MORE