കാത്തിരുന്ന് തിരിച്ചടിച്ച് ഊർമ്മിള ഉണ്ണി; അമ്മയോട് കളിച്ചാൽ ഇങ്ങനെയെന്ന് ഉത്തരയും

urmila-uthara-deepa
SHARE

ഒരിക്കല്‍ തന്നെ വിമർശിച്ച ദീപാ നിശാന്തിന് പേരു സൂചിപ്പിക്കാതെ തന്നെ കാത്തിരുന്ന് മറുപടി നല്‍കി നടി ഊര്‍മ്മിള ഉണ്ണിയും മകൾ ഉത്തര ഉണ്ണിയും. അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് കവിതാ മോഷണ വിവാദത്തിൽപ്പെട്ട സാഹചര്യത്തിലാണ് ഊര്‍മ്മിളയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

'കോപ്പിയടിക്കുന്ന ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് തന്റെ ജീവിതത്തിൽ  ഉണ്ടെന്ന് തോന്നുന്നു' എന്നാണ് ഊർമ്മിള ഫെയ്സ്ബുക്കിൽ  കുറിച്ചത്. ദൈവം കൊടുത്തത്  എന്ന ക്യാപ്ഷനോടെയാണ്  ഈ പോസ്റ്റ് താരം ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഊർമ്മിള ഉണ്ണിയുടെ  പേസ്റ്റ് മകൾ ഉത്തര ഉണ്ണിയും  ഷെയർ ചെയ്തിട്ടുണ്ട്. 'എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും' ഷെയർ ചെയ്ത പോസ്റ്റിനോടൊപ്പം ഉത്തര കുറിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരികെ എടുക്കണമെന്ന് ഊര്‍മ്മിള ഉണ്ണി ആവശ്യപ്പെട്ടിരുന്നു. ആ സമയത്ത് നടന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടു. എന്നാല്‍ ദിലീപിനു വേണ്ടി ഇത്തരമൊരു പരാമര്‍ശം നടത്തിയ ആളുമായി വേദി പങ്കിടാനാകില്ലെന്ന നിലപാടിലായിരുന്നു ദീപ നിശാന്ത്. എന്നാൽ അന്ന് ഇതിനെതിരെ ഊർമ്മിള ഉണ്ണി ഒന്നും പ്രതികരിച്ചില്ലായിരുന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.