സേതുലക്ഷ്മി കരഞ്ഞത് ഈ മകനുവേണ്ടി; വൃക്ക മാറ്റാന്‍ സഹായം തേടി കാത്തിരിപ്പ്

sethu-lakshmi3
SHARE

വൃക്ക തകരാറിലായ മകന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി ഫെയ്സ്ബുക്കിൽ നടത്തിയ അപേക്ഷ കരളലിയിക്കുന്നതായിരുന്നു. മകന്റെ ജീവൻ രക്ഷിക്കാൻ സഹായിക്കണമെന്ന് കേണപേക്ഷിച്ചാണ് അവര്‍ പ്രേക്ഷകർക്കു മുന്നിലെത്തിയത്. പത്ത് വർഷമായി തന്റെ മകൻ വൃക്ക തകരാറായി, വേദനയും പേറി ജീവിക്കുകയാണ്. വൃക്ക രണ്ടും ദുര്‍ബലമാണ്. ഉടൻ മാറ്റിവച്ചാൽ മാത്രമേ ജീവൻ രക്ഷപെടുകയുള്ളു. രണ്ട് ചെറിയ കുട്ടികളാണ് മകനെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു. 

ഗതികേടുകൊണ്ടാണ് നിങ്ങളുടെ മുന്നിൽ യാചനയുമായി എത്തിയത്. ഒരു ഒാൺലൈൻ മാധ്യമത്തിന്റെ ഫെയ്സ്ബുക്കിൽ ലൈവുമായി എത്തിയാണ് സേതുലക്ഷ്മി ദുരവസ്ഥ വ്യക്തമാക്കിയത്. കിഷോറിന്റെ ഒാപ്പറേഷനു വേണ്ട തുക സ്വരൂപിക്കാൻ തന്നെക്കൊണ്ടാകില്ലെന്നാണ് സേതുലക്ഷ്മി പറയുന്നത്. സുമനസുകളുടെ കയ്യിലാണ് എന്റെ മകന്റെ ജീവനെന്നും അവർ കരഞ്ഞു പറയുന്നു. 

കിഷോറിന്റെ ദുരവസ്ഥ വ്യക്തമാക്കി സുഹൃത്ത് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ;

ഇത് കിഷോർ എന്റെ ആത്മ മിത്രം,

മാത്രമല്ല മലയാള സിനിമയിൽ ഇന്ന് ഒട്ടേറെ നല്ല അമ്മ കഥാ പത്രങ്ങൾക്ക് ജീവൻ കൊടുത്തുകൊണ്ടിരിക്കുന്ന സേതുലക്ഷ്മി അമ്മയുടെ മകൻ കഴിഞ്ഞ ഒരു മണിക്കൂർ മുൻപ് അമ്മയുടെ ഒരു വിഡിയോ കാണാൻ ഇടയായി ഒരുപാട് സങ്കടം തോന്നി സത്യത്തിൽ കരഞ്ഞു പോയ നിമിഷം.

കിഷോറിന്റെ രണ്ട് കിഡ്നിയും തകരാറിലാണ്. ഈ അവസാന ഘട്ടത്തിൽ കിഷോറിന് കിഡ്നി മാറ്റി വെക്കുകയേ നിവൃത്തിയുള്ളൂ. കിഷോറിന്റെ ഗ്രൂപ്പ് O പോസിറ്റീവ് ആണ്. ആർക്കെങ്കിലും കിഷോറിനെ സഹായിക്കാൻ ആയാൽ കോടി പുണ്യം കിട്ടും. പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങൾ മാക്സിമം ഇത് നിങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പ്കളിലും മറ്റ് സോഷ്യൽ മീഡിയകളിലും ഒന്ന് ഷെയർ ചെയ്ത് സഹായിക്കുക. കിഷോറിനെ നമുക്ക് വേണം. അവന്റെ കളിയും, ചിരിയും, തമാശകളും, നിറഞ്ഞ കോമഡി സ്കിറ്റുകളും, മലയാള നാടക വേദിയിലെ ഒരുപാട് നല്ല കഥാ പത്രങ്ങളും നമുക്ക് വേണം. പ്ലീസ് എല്ലാവരും ഇതൊന്ന് കാര്യമായിട്ട് എടുക്കണം എന്ന അപേക്ഷയുമായി നിങ്ങളുടെ ആത്മ മിത്രം ആർ.ക്കെ.

സേതു ലക്ഷ്മിയുടെ ഫോൺ നമ്പർ: 9567621177

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.