എന്നെ ഞാനാക്കിയത് അവള്‍; ഭാര്യയെ കുറിച്ച് ഉള്ളുതുറന്ന് രജനിയുടെ വാക്കുകള്‍

rajanikanth-latha
ചിത്രം കടപ്പാട് ഇന്റർനെറ്റ്
SHARE

ഭാര്യയെക്കുറിച്ച് വാചാലനായി രജനികാന്ത്. തന്റെ നേട്ടങ്ങൾക്ക് പിന്നിൽ ഭാര്യ ലതയാണെന്നും അവളുടെ ത്യാഗത്തിന്റെ ഫലമാണ് തന്റെ നേട്ടങ്ങളും പ്രശസ്തിയുമെന്നും രജനി പറയുന്നു. കുടുംബത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് സാധാരണ ഒഴിഞ്ഞു മാറുന്ന രജനി ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പക്ഷേ ലത നല്‍കിയ പിന്തുണയെക്കുറിച്ചു തുറന്നു പറയുകയായിരുന്നു.

തനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ ലതയാണ് നേരിട്ടതെന്നും തനിക്കു കരിയറിൽ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ സാധിച്ചത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്നും രജനി. വീടും കുട്ടികളും തുടങ്ങി ഒന്നും തന്നെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നുവെന്നും രജനി പറയുന്നു.

‘കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണ്. കുടുംബത്തില്‍ നേരിട്ടിരുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും എന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നു...’– അഭിമുഖത്തില്‍ രജനി വെളിപ്പെടുത്തി. താരത്തിനൊപ്പം പൊതു പരിപാടികളിൽ മിക്കപ്പോഴും ലതയുണ്ടാകും.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.