മീശപുലിമലയ്ക്ക് ശേഷം കോട്ടപ്പാറ; സഞ്ചാരികളുടെ മനംകവർന്ന് ഇടുക്കി

idukki-tourist
SHARE

ഇടുക്കി ജില്ലയിലെ കോട്ടപ്പാറ മലനിരകളുടെ ആകാശത്ത്  മഹാപ്രളയത്തിനു ശേഷം വിരിഞ്ഞത് വിസ്മയക്കാഴ്ച്ച. മഞ്ഞു വീണ പുലരികൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും സഞ്ചാരികളുടെ ഹൃദയം കീഴടക്കും ഇവിടുത്തെ പ്രഭാതം. നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

ഇതാണ് കോട്ടപ്പാറയുടെ ആകാശം– സ്വര്‍ഗം ഭൂമിയില്‍, നമ്മുടെ കാല്‍ച്ചുവട്ടില്‍ ഇങ്ങനെ നീണ്ട്, പരന്ന്  കിടക്കും. മലനിരകളെ തൊട്ടുതൊട്ടങ്ങനെ.

ഇടുക്കിയെ മിടുമിടിക്കിയാക്കാന്‍ പുതിയൊരു വിനോദസഞ്ചാരകേന്ദ്രം കൂടി ഇവിടെ ഉയര്‍ന്ന് വരികയാണ്.  തൊടുപുഴയിൽ നിന്ന്  ഇരുപത് കിലോമീറ്റര്‍ മാത്രമകലെ വണ്ണപ്പുറത്തിന് സമീപമാണ് ഈ‌  കാഴ്ച്ച.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.