കുഞ്ഞ് കിണറ്റിൽ വീണു; ചെറിയമ്മ ആഴത്തിലേക്ക് എടുത്തുചാടി രക്ഷിച്ചു

mother-child2
SHARE

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കിണറ്റിൽ വീണ കുട്ടിയെ ചെറിയമ്മ കിണറ്റിലേക്കെടുത്തുചാടി രക്ഷിച്ചു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകൻ അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണത്.

സംഭവമറിഞ്ഞ് ഓടിയെത്തിയ പിത‍ൃസഹോദരന്റെ ഭാര്യ ശ്രീക്കുട്ടി (24) കിണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ ആഴത്തിൽ നിന്നു പൊക്കിയെടുക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരേയും കരക്കെത്തിച്ചു. കിണറ്റിലേക്ക് എടുത്തുചാടിയത് അൽപം അവിവേകമെങ്കിലും യുവതിയുടെ സമയോചിത ഇടപെടലും മനോധൈര്യവുമാണ് കുട്ടിക്ക് തുണയായത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.