ഭാര്യ മാത്രമല്ല, ഭര്‍ത്താവും കാല്‍തൊട്ടു വന്ദിച്ചു; ഞെട്ടി ചുറ്റുമുള്ളവര്‍: ‘ഇതല്ലേ ലിംഗനീതി?’

dipa-oliga
SHARE

നിരവധി ആചാരങ്ങൾകൊണ്ട് വ്യത്യസ്തമാണ് ഹിന്ദുവിവാഹങ്ങൾ. വിവാഹശേഷം വധു വരന്റെ കാൽതൊട്ട് വന്ദിക്കുന്നത് സ്ഥിരമായി പാലിച്ചുപോകുന്ന ആചാരങ്ങളിലൊന്നാണ്. എന്നാൽ ഈ ആചാരത്തിനൊരു മാറ്റം വരുത്തി വിവാഹം വൈറലാക്കിയിരിക്കുകയാണ് ദീപ–ഒളീഗ് ദമ്പതികൾ.

ഡെൻമാർക്ക് സ്വദേശിയായ ഒളീഗും ഉദയ്പൂർ സ്വദേശിയാ ദീപയുടെ വർഷങ്ങളായി പ്രണയത്തിലായിരുന്നു. കാത്തിരുന്ന് വിവാഹമെത്തിയപ്പോൾ തങ്ങളുടേതായ ശൈലി വിവാഹത്തിന് വേണമെന്ന നിർബന്ധം അവർക്കുണ്ടായിരുന്നു.

ഭർത്താവിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാനാണ് കാൽതൊട്ട് വന്ദിക്കുന്നത്. എന്നാൽ ഭാര്യ മാത്രമല്ല ഭർത്താവും ബഹുമാനം പ്രകടിപ്പിക്കേണ്ടതുണ്ടെന്ന ആശയത്തിൽ ദീപയും ഒളീഗും വിശ്വസിച്ചു. അതിനായി ഇരുവരും പരസ്പരം കാൽതൊട്ട് വന്ദിക്കുകയാണ് ചെയ്തത്. 

അപ്രതീക്ഷിതമായി വരൻ വധുവിന്റെ കാൽ തൊട്ട് വന്ദിക്കുന്നത് കണ്ട് അമ്മ കണ്ണുതള്ളി നിന്നുപോയി എന്നാണ് ദീപ ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചിരിക്കുന്നത്. മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്ന് അമ്മ ഭയന്നിരുന്നു. പക്ഷെ ഞങ്ങൾക്ക് ഞങ്ങളുടേതായ ആശയമുണ്ടായിരുന്നു എന്നാണ് ദീപ എഴുതിയിരിക്കുന്നത്. 

പരസ്പരം കാൽതൊട്ട് വന്ദിക്കുക മാത്രമല്ല, ഇരുവരും സ്വന്തം പേരിനൊപ്പം പങ്കാളിയുടെ പേരും ചേർത്തുകൊണ്ടാണ് ബന്ധം ഊട്ടിഉറപ്പിച്ചത്. ഇതല്ലേ യഥാര്‍ത്ഥ ലിംഗനീതിയെന്നാണ് ചിത്രത്തിന് കമന്‍റിട്ട ചലര്‍ പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE