അന്ന് ട്രോളുകളിൽ വില്ലൻ; ഇന്ന് നായകൻ; യതീഷ് ചന്ദ്രയുടെ നോട്ടം

sp-troll-main
SHARE

‘ഹോ സുരേഷ്ഗോപി സിനിമയിൽ കാണില്ലല്ലോ ഇങ്ങനെെയാരു സീൻ..’ ട്രോളുകളായും കമന്റുകളായും ഇപ്പോൾ സോഷ്യൽ ലോകത്ത് താരം എസ്പി യതീഷ് ചന്ദ്രയാണ്. മുൻപ് പുതു വൈപ്പിനിൽ  സമരക്കാരെ കയ്യേറ്റം ചെയ്തതിൽ ഒട്ടേറെ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഇൗ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് നിലയ്ക്കലിൽ കേന്ദ്ര മന്ത്രിയോടും ബിജെപി നേതാക്കളോടും കൃത്യമായി നിലപാട് പറയാൻ കാണിച്ച ധൈര്യത്തെ പ്രശംസിക്കുകയാണ് ട്രോളൻമാർ. യതീഷ് ചന്ദ്രയോട് കയർത്ത് സംസാരിച്ച ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണനും ട്രോൾ ലോകത്ത് താരമാണ്.

sp-troll-1
sp-troll-2

നിലയ്ക്കലില്‍  എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യംചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി യതീഷ് ചന്ദ്ര വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.  വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചു.  ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞു. എന്നാല്‍ ഉത്തരവിടാനുള്ള അധികാരമില്ലെന്ന് മന്ത്രി പ്രതികരിച്ചു. തനിക്ക് ഇത് സംബന്ധിച്ച് ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കാതെ മന്ത്രിയോട് ചൂടാകുകയാണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍,രാധാകൃഷ്ണന്‍ ക്ഷോഭിച്ചിരുന്നു. എന്നാൽ അപ്പോഴും സൗമ്യനായി തന്നെ കേന്ദ്രമന്ത്രയോട് നിലപാട് വ്യക്തമാക്കുകയാരുന്നു യതീഷ് ചന്ദ്ര. എന്നാൽ എസ്പിയുടെ പെരുമാറ്റത്തെ വിമർശിച്ചും ട്രോളുകൾ സജീവമാണ്. 

MORE IN SPOTLIGHT
SHOW MORE