ട്രെയിനടിയില്‍ പെട്ട കുഞ്ഞ്; ശ്വാസം നിലച്ച നിമിഷം; പോറലേല്‍ക്കാതെ രക്ഷ: വിഡിയോ

train-up-child
SHARE

നേരിൽ കണ്ടുനിന്നവരുടെയും ഇൗ വിഡിയോ കാണുന്നവരുടെയും ശ്വാസം നിലച്ചുപോകുന്ന നിമിഷം. തലയ്ക്ക് മുകളിലൂടെ പാഞ്ഞു പോകുന്ന ട്രെയിനിനും പാളത്തിനുമിടയിൽ ജീവിതത്തിനും മരണത്തിനുമിടയിൽ നിലവിളിക്കുകയാണ് ഒരു വയസുള്ള  കുഞ്ഞ്. റയിൽവെ സ്റ്റേഷനിലെ തിരക്കിനിടയിൽ അമ്മയുടെ കയ്യിൽ നിന്നും റയിൽപാളത്തിലേക്ക് വീണ ഒരുവയസുകാരിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ മഥുര റയിൽവെ സ്റ്റേഷനിലാണ് ഇൗ നടുക്കുന്ന സംഭവം. 

ട്രെയിനില്‍നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ തിരക്കിൽ അമ്മയുടെ കയ്യില്‍നിന്നും വഴുതി കുഞ്ഞ് ട്രാക്കിലേക്ക് വീഴുകയായിരുന്നു. കുഞ്ഞ് ട്രാക്കിലേക്ക് വീണ ഉടന്‍ ട്രെയിനും നീങ്ങിത്തുടങ്ങി. ഇതോടെ ചുറ്റും കൂടിനിന്നവരെല്ലാം നിലവിളിച്ച് കൊണ്ട് ഒാടിയെത്തിയെങ്കിലും ഒരു പോറൽ പോലും ഏൽക്കാതെ റയിൽ പാളത്തിനിടിൽ കുഞ്ഞ് സുരക്ഷിതയായി കിടക്കുന്നതാണ് കണ്ടത്.

ട്രെയിൻ പോയ ശേഷം ട്രാക്കിലേക്ക് ചാടിയിറങ്ങിയ യുവാവാണ് കുഞ്ഞിനെ രക്ഷിച്ചത്. സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ് ഇൗ അദ്ഭുതവിഡിയോ.

MORE IN SPOTLIGHT
SHOW MORE