കാര്‍ ചീറിപ്പാഞ്ഞെത്തി; കൂട്ടുകാരിയെ സാഹസികമായി രക്ഷിച്ച് യുവാവ്, ധീരം: വിഡിയോ

man-saves-friend
SHARE

നിയന്ത്രണം വിട്ട് അതിവേഗമെത്തിയ കാറിന് മുന്നില്‍ നിന്നും കൂട്ടുകാരിയെ രക്ഷിച്ച് യുവാവിന്റെ ധീരത. ചീറിപാഞ്ഞെത്തിയ കാറിൽ നിന്നും തലനാരിഴയ്ക്ക് രണ്ടുപേർ രക്ഷപെട്ട വിഡിയോയാണ് വൈറലാകുന്നത്. സിസിടിവി ദൃശ്യങ്ങൾ അക്ഷരാർഥത്തിൽ ഹൃദയംസ്തംഭിപ്പിക്കുന്നതാണ്.

റോഡിലൂടെ കൈകോർത്ത് പിടിച്ച് നീങ്ങുന്ന ഒരു യുവാവിനെയും യുവതിയേയും ദൃശ്യങ്ങളിൽ കാണാം. പെട്ടന്നാണ് കാർ നിയന്ത്രണം വിട്ട് അവർക്ക് നേരെ പാഞ്ഞടുത്തത്. കാർ ഇടിക്കുന്നതിന് മുമ്പ് യുവാവ് ഒപ്പമുണ്ടായിരുന്ന യുവതിയെ അതിവേഗം റോഡിന്റെ വശത്തേക്ക് തള്ളിനീക്കി. യുവാവിന് മനസാന്നിധ്യമില്ലായിരുന്നെങ്കിൽ ഉറപ്പായും കാർ ഇരുവരുടെയും ദേഹത്ത് ഇടിക്കുക തന്നെ ചെയ്യുമായിരുന്നു. അടുത്തുള്ള ചുമരിൽ കാർ ഇടിച്ച് തലകുത്തി വീഴുന്നതും ദൃശ്യത്തിൽ വ്യക്തം. എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. കാറിലുള്ളവർക്ക് അപകടമെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും അറിയില്ല. 

MORE IN SPOTLIGHT
SHOW MORE