പ്രായത്തെ തോൽപ്പിച്ച് പ്രണയം; വധുവിന് 41, വരന് 21

pak-man-marry-us
SHARE

പ്രണയത്തിന് പ്രായമൊരു പ്രശ്നമേയല്ലെന്ന് പലകുറി തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ വീണ്ടും പ്രായത്തെ തോൽപ്പിച്ച് പ്രണയം വിജയം കൈവരിച്ചിരിക്കുന്നു. 41കാരിയുടെയും 21കാരന്റെയും പ്രണയമാണ് പൂവണിഞ്ഞത്. അമേരിക്കൻ സ്വദേശി മരിയ ഹെലെന അബ്രാംസ് ഇനി കാഷിഫ് അലിക്ക് സ്വന്തം. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ റായ്പൂർ ഗ്രാമവാസിയാണ് കാഷിഫ്. ബി.കോം വിദ്യാർഥിയാണ് കാഷിഫ്. മരിയ അമേരിക്കയിൽ ഡ്രൈവറും നായപരിശീലകയുമാണ്.

പത്ത് മാസങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അധികം ആലോചിക്കാൻ നിൽക്കാതെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. 

സി​യാ​ൽ​കോ​ട്ടി​ലെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ത്തി​യ ചെ​റി​യ ച​ട​ങ്ങി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ക​യാ​യി​രു​ന്നു. വി​വാ​ഹ ശേ​ഷമുള്ള ജീവിതം അമേരിക്കയിൽ വേണോ പാകിസ്ഥാനിൽ വേണോയെന്ന് തീരുമാനിച്ചിട്ടില്ല.  മ​രി​യ മു​സ്‌ലീം മ​തം സ്വീ​ക​രി​ച്ചു.

MORE IN SPOTLIGHT
SHOW MORE