‘മിഠായിക്കടയിലെത്തിയ കുട്ടിയെപ്പോലെ..’; സാനിയ വീണ്ടും ജിമ്മില്‍: മടക്കം വൈകില്ല

sania-workout
SHARE

പ്രസവം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം വീണ്ടും ജിമ്മിൽ വർക്കൗട്ട് തുടങ്ങിയിരിക്കുകയാണ് സാനിയ മിർസ. കഴിഞ്ഞ ദിവസമാണ് സാനിയയ്ക്ക് 32 വയസ് തികഞ്ഞത്. പിറന്നാളാഘോഷ ചിത്രങ്ങള്‍ ഭര്‍ത്താവ് ഷൊയ്ബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസ്സുളള ചെറുപ്പക്കാരിയായത്, ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി, ഇതായിരുന്നു ഷൊയ്ബിന്റെ ട്വീറ്റ്. പിറന്നാൾദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ജന്മദിനത്തിന്റെ പിറ്റേന്ന് തന്നെ സാനിയ മറ്റൊരു ചിത്രം കൂടെ പങ്കുവെച്ചു.

ജിമ്മില്‍ വീണ്ടും തിരികെ എത്തിയതിന്റെ ചിത്രമാണ് സാനിയ ഷെയര്‍ ചെയ്തത്. ഇസ്ഹാന്‍ ജനിച്ചതിന് ശേഷം ആദ്യമായാണ് സാനിയ ജിമ്മിലെത്തുന്നത്. ട്വിറ്ററിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. ‘മാസങ്ങള്‍ക്ക് ശേഷം, എന്റെ കുഞ്ഞ് വന്നതിന് ശേഷം ഇന്നലെ ആദ്യമായി ജിമ്മിലെത്തി. മിഠായി കടയിലെത്തിയ കുട്ടിയെ പോലെയായിരുന്നു എന്റെ മാനസികാവസ്ഥ. മാനസികമായും ശാരീരികമായും പഴയ നിലയിലെത്തുക എന്നത് വലിയ യാത്രയാണ്. അത് എന്റെ ജന്മദിനത്തില്‍ തന്നെ എന്ത് കൊണ്ട് ആയിക്കൂട..’ സാനിയ ട്വീറ്റ് ചെയ്തു.

2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ എന്ന പേരിന് അര്‍ത്ഥം. 

MORE IN SPOTLIGHT
SHOW MORE