കല്ല്യാണക്കുറിക്ക് വില മൂന്നുലക്ഷം; അമ്പരപ്പിച്ച് അംബാനി: വിഡിയോ

isha-wedding-card-viral
SHARE

ഒരു കല്ല്യാണക്കുറിയുടെ ഉള്ളിൽ ഒളിപ്പിച്ച വിസ്മയങ്ങൾ കണ്ട് കണ്ണുതള്ളുകയാണ് സോഷ്യൽ ലോകം. മൂന്നുലക്ഷം രൂപയാണ് ഒരു വിവാഹക്ഷണക്കത്തിന്റെ വില. രാജകീയ വിവാഹത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹ ക്ഷണക്കത്താണ് സോഷ്യൽ ലോകത്ത് തരംഗമാകുന്നത്. കത്തിന്റെ കൂടുൽ വിവരങ്ങളും വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ഒരു പെട്ടിയാണ് വിവാഹ ക്ഷണക്കത്തായി നൽകിയിരിക്കുന്നത്. വെള്ളയും പിങ്കും നിറത്തിലാണ് പെട്ടി. പെട്ടി തുറക്കുന്നത് ഒരു സെറ്റ് കാർഡുകളിലേക്കാണ്. പല നിറത്തിലുള്ള നിരവധി കാർഡുകൾ. അതിന് താഴെയായി അകത്ത് ഒരു പിങ്ക് നിറത്തിലുള്ള പെട്ടി. ഇതിനകത്തായി നാല് കുഞ്ഞ് പെട്ടികളും. ഓരോന്നും പൂക്കളും വർണ്ണ കല്ലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു പെട്ടിക്കകത്ത് ലക്ഷ്മി ദേവിയുടെ ചിത്രമാണ് വച്ചിരിക്കുന്നത്. അതിനകത്ത് ഒരു മാലയമുണ്ട്. അടുത്ത പെട്ടിയിലും മാല തന്നെയാണ്. നാലാമത്തെ പെട്ടിയിൽ സുഗന്ധദ്രവ്യവും ചുവന്ന കല്ല് പതിച്ച മാലയുമാണ്. ഡിസംബർ 12 നാണ് ഇഷ വിവാഹിതയാകുന്നത്. വ്യവസായി ആനന്ദ് പിരമലാണ് വരൻ. 

കല്ല്യാണക്കത്തിൽ ഇത്ര വിസ്മയമെങ്കിൽ ചടങ്ങുകൾ കരുതിവച്ചിരിക്കുന്ന അതിശയങ്ങൾക്കായി കാത്തിരിക്കുകയാണ് സോഷ്യൽ ലോകം.

MORE IN SPOTLIGHT
SHOW MORE