അച്ഛന് ബൈക്ക് വാങ്ങിയ മകന്‍; അതിന് പിന്നിലെ സന്തോഷക്കണ്ണീരിന്റെ കഥ: സല്ല്യൂട്ട്

humans-of-bombay3
SHARE

അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട് സഹിക്കവയ്യാതെ ജോലിക്കിറങ്ങിയ പുത്രന്റെ വിജയകഥ പറയുകയാണ് ഹ്യുമൻസ് ഒാഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്. അച്ഛന്റെ ആഗ്രഹം മക്കളെ ഉയരങ്ങളിലെത്തിക്കണമെന്നതായിരുന്നു. പക്ഷെ, ഫീസടക്കാന്‍ വേണ്ടി അച്ഛന് കടം വാങ്ങേണ്ടി വന്നപ്പോള്‍ താന്‍ പഠിത്തം നിര്‍ത്തിയതാണെന്ന് പോസ്റ്റില്‍ പറയുന്നു. പക്ഷെ, ജോലി കണ്ടെത്തി. അതിന്‍റെ കൂടെ തന്നെ പഠിക്കാന്‍ തുടങ്ങി. അച്ഛന് ഒരു ബൈക്ക് വാങ്ങി നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നു. ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടെന്നും. 

എന്നെ ഏതെങ്കിലും ഓഫീസില്‍ സാഹിബ് ആക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ, പണമില്ലാത്തതിനാലാണ് ഞാന്‍ പഠനം നിര്‍ത്തിയത്. ഞാന്‍ ജോലി അന്വേഷിച്ചു തുടങ്ങി. പക്ഷെ, കോളേജ് പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ എവിടെയും ജോലി കിട്ടിയില്ല. അവസാനം ഒരു ഫാക്ടറിയില്‍ ഒരുപാട് സംസാരിച്ച ശേഷം എനിക്കൊരു ജോലി കിട്ടി. ലോഡിങ് ആയിരുന്നു ജോലി. 

ആദ്യത്തെ സാലറി കിട്ടി. എനിക്ക് ത്രില്ലായിരുന്നു. ഞാനത് വീട്ടിലേക്ക് കൊടുത്തു. ഞാനെന്‍റെ ഇളയ സഹോദരന്മാരുടെ പഠനത്തിനായി സഹായിച്ചു തുടങ്ങി. സഹോദരിയുടെ വിവാഹത്തിനായും ഞാന്‍ പണം സ്വരൂപിച്ചു തുടങ്ങി. അച്ഛനെപ്പോഴും നിരാശയായിരുന്നു. ഞാന്‍ അങ്ങനെയൊന്നും ആയാല്‍ പോരായെന്ന് അച്ഛനാഗ്രഹിച്ചു. 

കുറച്ച് മാസങ്ങള്‍ക്കു ശേഷം, സര്‍വീസ് ഓഫീസറായി എനിക്ക് ജോലി കിട്ടി. ഞാന്‍ നന്നായി ജോലി ചെയ്യുമെന്നും മനുഷ്യരോട് ഇടപെടാന്‍ നല്ലതാണെന്നും പറഞ്ഞാണ് എന്നെ സര്‍വീസ് ഓഫീസറായി നിയമിച്ചത്. അന്നെനിക്ക് 21 വയസ് ആയതേ ഉള്ളൂവായിരുന്നു. പിറ്റേന്നും രാവിലെ നാല് മണിക്ക് അച്ഛന്‍ എണീറ്റ് ജോലിക്ക് പോകുന്നത് കണ്ടു. എനിക്ക് ഞാന്‍ ഇത്രയും ചെയ്താല്‍ പോരാ എന്ന് തോന്നിത്തുടങ്ങി.

ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: 

അതിരാവിലെ എഴുന്നേറ്റ് അച്ഛന്‍ ജോലിക്ക് പോകുന്നതാണ് ഞാനെന്നും കണ്ടിരുന്നത്. വലിയൊരു കാനില്‍ പാല്‍ സൈക്കിളില്‍ വച്ചുകൊണ്ട് അദ്ദേഹം ആ ഗ്രാമത്തിലാകെ പാല്‍ എത്തിച്ചു. തിരികെയെത്തി അദ്ദേഹം ഏറെ വൈകും വരെ നമ്മുടെ ഫാമില്‍ ജോലി ചെയ്യും. എന്നിട്ടും അദ്ദേഹം പരാതി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഞങ്ങളായിരുന്നു അദ്ദേഹത്തിന് എപ്പോഴും പ്രധാനം. എനിക്കോര്‍മ്മയുണ്ട്, ഒരിക്കല്‍ ഒരു ചില്ലുഗ്ലാസില്‍ കൊണ്ട് എന്‍റെ കാല്‍ മുറിഞ്ഞപ്പോള്‍ തന്‍റെ ചുമലില്‍ എന്നെ എടുത്താണ് അദ്ദേഹം മൈലുകള്‍ക്കപ്പുറമുള്ള ആശുപത്രിയിലെത്തിച്ചത്. അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതം ഞങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നും, ഞങ്ങള്‍ അദ്ദേഹത്തിന് അഭിമാനമുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും. 

ഞങ്ങള്‍ക്ക് നല്ല ജോലി കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരു കര്‍ഷകനേക്കാള്‍ നല്ല ജോലി കിട്ടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരിക്കല്‍ എനിക്ക് ഫീസ് അടക്കാനായി അദ്ദേഹം പണം കടം വാങ്ങുന്നത് ഞാന്‍ കണ്ടു. എനിക്കന്ന് 18 വയസ്സായിരുന്നു. ഞാന്‍ രാവിലെ അദ്ദേഹത്തെ സഹായിച്ചതിനു ശേഷം കോളേജില്‍ പോകുമായിരുന്നു. കോളേജിലെ ആദ്യത്തെ വര്‍ഷം തന്നെ അച്ഛന്‍ വീണ്ടും എന്‍റെ പരീക്ഷാ ഫീസ് നല്‍കാനായി പണം കടം വാങ്ങി. എനിക്കത് ബുദ്ധിമുട്ടായി തോന്നി. വീണ്ടും അദ്ദേഹം കടം വാങ്ങുന്നത് കാണാന്‍ ഇഷ്ടമല്ലായിരുന്നു. ഞാനൊരു ബാധ്യത ആകാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഞാന്‍ പഠനം നിര്‍ത്തി. 

അച്ഛന് നിരാശയായി എന്നെ ഏതെങ്കിലും ഓഫീസില്‍ സാഹിബ് ആക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ, പണമില്ലാത്തതിനാലാണ് ഞാന്‍ പഠനം നിര്‍ത്തിയത്. ഞാന്‍ ജോലി അന്വേഷിച്ചു തുടങ്ങി. പക്ഷെ, കോളേജ് പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ എവിടെയും ജോലി കിട്ടിയില്ല. അവസാനം ഒരു ഫാക്ടറിയില്‍ ഒരുപാട് സംസാരിച്ച ശേഷം എനിക്കൊരു ജോലി കിട്ടി. ലോഡിങ് ആയിരുന്നു ജോലി. 

ആദ്യത്തെ സാലറി കിട്ടി. എനിക്ക് ത്രില്ലായിരുന്നു. ഞാനത് വീട്ടിലേക്ക് കൊടുത്തു. ഞാനെന്‍റെ ഇളയ സഹോദരന്മാരുടെ പഠനത്തിനായി സഹായിച്ചു തുടങ്ങി. സഹോദരിയുടെ വിവാഹത്തിനായും ഞാന്‍ പണം സ്വരൂപിച്ചു തുടങ്ങി. അച്ഛനെപ്പോഴും നിരാശയായിരുന്നു. ഞാന്‍ അങ്ങനെയൊന്നും ആയാല്‍ പോരായെന്ന് അച്ഛനാഗ്രഹിച്ചു. കുറച്ച് മാസങ്ങള്‍ക്കു ശേഷം, സര്‍വീസ് ഓഫീസറായി എനിക്ക് ജോലി കിട്ടി. ഞാന്‍ നന്നായി ജോലി ചെയ്യുമെന്നും മനുഷ്യരോട് ഇടപെടാന്‍ നല്ലതാണെന്നും പറഞ്ഞാണ് എന്നെ സര്‍വീസ് ഓഫീസറായി നിയമിച്ചത്. അന്നെനിക്ക് 21 വയസ് ആയതേ ഉള്ളൂവായിരുന്നു. പിറ്റേന്നും രാവിലെ നാല് മണിക്ക് അച്ഛന്‍ എണീറ്റ് ജോലിക്ക് പോകുന്നത് കണ്ടു. എനിക്ക് ഞാന്‍ ഇത്രയും ചെയ്താല്‍ പോരാ എന്ന് തോന്നിത്തുടങ്ങി. 

എനിക്ക് പ്രൊമോഷന്‍ കിട്ടി. മധുരവുമായി ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞുപോയി. അച്ഛന് അഭിമാനം തോന്നി. അപ്പോഴും അച്ഛന് കുറ്റബോധമുണ്ടായിരുന്നു. ഞാന്‍ കോളേജ് പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍. അതുകൊണ്ട്, ഞാനെന്‍റെ സൂപ്പര്‍ വൈസറോട് ആഴ്ചയിലൊരിക്കല്‍ എന്നെ കോളേജില്‍ പോകാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അച്ഛന്‍റെ സ്വപ്നവും സാക്ഷാത്കരിച്ചു. രണ്ട് വര്‍ഷം പണം സ്വരൂപിച്ച് ഞാന്‍ അച്ഛനൊരു ബൈക്ക് വാങ്ങി നല്‍കി. അതുകൊണ്ട്, അച്ഛന് സൈക്കിളില്‍ ഇനി പാല്‍ വില്‍ക്കാനായി പോകണ്ട. ഈ മാസം അദ്ദേഹത്തിനായി ഒരു ഡയറി ഫാം തുടങ്ങാനായി സ്ഥലം വാടകക്കെടുത്ത് അദ്ദേഹത്തെ ഞാന്‍ സര്‍പ്രൈസ് ചെയ്യും. അദ്ദേഹത്തിന്‍റെ മുഖത്തെ അപ്പോഴത്തെ സന്തോഷം കാണാനായി എനിക്ക് കാത്തിരിക്കാന്‍ വയ്യ!

അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട് സഹിക്കവയ്യാതെ ജോലിക്കിറങ്ങിയ പുത്രന്റെ വിജയകഥപറയുകയാണ് ഹ്യുമൻസ് ഒാഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ്. അച്ഛന്റെ ആഗ്രഹം മക്കളെ ഉയരങ്ങളിലെത്തിക്കണമെന്നതായിരുന്നു. പക്ഷെ, ഫീസടക്കാന്‍ വേണ്ടി അച്ഛന് കടം വാങ്ങേണ്ടി വന്നപ്പോള്‍ താന്‍ പഠിത്തം നിര്‍ത്തിയതാണെന്ന് പോസ്റ്റില്‍ പറയുന്നു. പക്ഷെ, ജോലി കണ്ടെത്തി. അതിന്‍റെ കൂടെ തന്നെ പഠിക്കാന്‍ തുടങ്ങി. അച്ഛന് ഒരു ബൈക്ക് വാങ്ങി നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നു. ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടെന്നും. 

എന്നെ ഏതെങ്കിലും ഓഫീസില്‍ സാഹിബ് ആക്കണമെന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം. പക്ഷെ, പണമില്ലാത്തതിനാലാണ് ഞാന്‍ പഠനം നിര്‍ത്തിയത്. ഞാന്‍ ജോലി അന്വേഷിച്ചു തുടങ്ങി. പക്ഷെ, കോളേജ് പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ എവിടെയും ജോലി കിട്ടിയില്ല. അവസാനം ഒരു ഫാക്ടറിയില്‍ ഒരുപാട് സംസാരിച്ച ശേഷം എനിക്കൊരു ജോലി കിട്ടി. ലോഡിങ് ആയിരുന്നു ജോലി. 

ആദ്യത്തെ സാലറി കിട്ടി. എനിക്ക് ത്രില്ലായിരുന്നു. ഞാനത് വീട്ടിലേക്ക് കൊടുത്തു. ഞാനെന്‍റെ ഇളയ സഹോദരന്മാരുടെ പഠനത്തിനായി സഹായിച്ചു തുടങ്ങി. സഹോദരിയുടെ വിവാഹത്തിനായും ഞാന്‍ പണം സ്വരൂപിച്ചു തുടങ്ങി. അച്ഛനെപ്പോഴും നിരാശയായിരുന്നു. ഞാന്‍ അങ്ങനെയൊന്നും ആയാല്‍ പോരായെന്ന് അച്ഛനാഗ്രഹിച്ചു. 

കുറച്ച് മാസങ്ങള്‍ക്കു ശേഷം, സര്‍വീസ് ഓഫീസറായി എനിക്ക് ജോലി കിട്ടി. ഞാന്‍ നന്നായി ജോലി ചെയ്യുമെന്നും മനുഷ്യരോട് ഇടപെടാന്‍ നല്ലതാണെന്നും പറഞ്ഞാണ് എന്നെ സര്‍വീസ് ഓഫീസറായി നിയമിച്ചത്. അന്നെനിക്ക് 21 വയസ് ആയതേ ഉള്ളൂവായിരുന്നു. പിറ്റേന്നും രാവിലെ നാല് മണിക്ക് അച്ഛന്‍ എണീറ്റ് ജോലിക്ക് പോകുന്നത് കണ്ടു. എനിക്ക് ഞാന്‍ ഇത്രയും ചെയ്താല്‍ പോരാ എന്ന് തോന്നിത്തുടങ്ങി.

MORE IN SPOTLIGHT
SHOW MORE