ആളിക്കത്തിയ ട്രാക്ടർ തടാകത്തിലേക്ക് വെട്ടിച്ചിറക്കി; നൂറിലേറെ ജീവൻ രക്ഷിച്ച് കർഷകൻ

tracktor
SHARE

ആളിക്കത്തിയ ട്രാക്ടർ തടാകത്തിലേക്ക് ഓടിച്ചിറക്കി നൂറിലേറെ വീടുകളിലേക്കു തീ പടരാതെ രക്ഷിച്ച കർഷകനു കയ്യടി. ബെംഗളൂരു ബാഗൽകോട്ട് ജമനക്കട്ടിയിലെ നിലക്കടല കർഷകൻ യെങ്കപ്പ(28) ആണു ജീവൻ പണയം വച്ചു ദുരന്തം ഒഴിവാക്കിയത്. 

ജനനിബിഡ ഗ്രാമത്തിലൂടെ വൈക്കോലുമായി പോയ ട്രാക്ടറിനു വൈദ്യുതി കമ്പിയിൽ നിന്നു തീപിടിക്കുകയായിരുന്നു. ട്രാക്ടർ  ഉപേക്ഷിച്ചു രക്ഷപ്പെടാമായിരുന്നിട്ടും വൻ ദുരന്തമൊഴിവാക്കാനാണു യെങ്കപ്പ ശ്രമിച്ചത്. രക്ഷാദൗത്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി. 

MORE IN SPOTLIGHT
SHOW MORE