പൈലറ്റ് പറഞ്ഞു; യാത്രക്കാര്‍ പുറത്തേക്ക് നോക്കി: കണ്ടു, അമ്പരപ്പിക്കും മോഹക്കാഴ്ച

view-from-sreeharikotta
SHARE

നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയ്ക്കുള്ള യാത്രയിൽ ഇൻഡിഗോയുടെ 6ഇ 314 വിമാനത്തിന്റെ പൈലറ്റ് മൈക്കിലൂടെ പറഞ്ഞു 'എല്ലാവരും പുറത്തേക്കു നോക്കൂ, മനോഹരമായ ഒരു കാഴ്ച കാണാം'. ഉറക്കത്തിൽ നിന്നും കണ്ണ് തിരുമ്മി നോക്കിയവരെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന കാഴ്ച. ആകാശത്തിൽ ഒരു നീണ്ട വെള്ളിവര.

ശ്രീഹരിക്കോട്ടയ്ക്ക് സമീപം വിമാനം എത്തുന്നതിന് പത്ത് മിനിറ്റു മുൻപ് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽനിന്നു ജിസാറ്റ്–29 ഉപഗ്രഹദൗത്യവുമായി പറന്നുയർന്ന ജിഎൽഎൽവി മാർക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇൻഡിഗോ 6E 314 വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററിൽ ഈ ചിത്രം ഇട്ടത്. 

MORE IN SPOTLIGHT
SHOW MORE