ശരീരത്തെ അപഹസിച്ചവര്‍ക്ക് ബിക്കിനിച്ചിത്രം കൊണ്ട് നടിയുടെ ചുട്ട മറുപടി; അമ്പരപ്പ്

kavitha-new-bikini
SHARE

ബിക്കിനിയിട്ടതിന് ശരീരത്തെ അപഹസിച്ചവർക്ക് മാസങ്ങൾക്ക് ശേഷം അതേ നാണയത്തിൽ മറുപടി നൽകി നടി കവിത കൗശിക്. അഴകളവുകൾ കൃത്യമല്ലെന്ന് പറഞ്ഞ് കളിയാക്കിയവർക്ക് യോഗ ചെയ്ത് ഫിറ്റായ ശരീരവുമായെത്തിയാണ് കവിത തിരിച്ചടിച്ചത്. മാസങ്ങൾക്ക് മുൻപാണ് കടൽത്തീരത്ത് ബിക്കിനിയണിഞ്ഞ് നിൽക്കുന്ന ചിത്രം കവിത പോസ്റ്റ് ചെയ്തത്. പിന്നാലെ കവിതയെ പരിഹസിച്ച് നിരവധി പേരെത്തി. ഷെയ്പ്പില്ലെന്നും ശരീരത്തിൽ കൊഴുപ്പടിഞ്ഞ് വൃത്തികേടാണെന്നും ആയിരുന്നു ചിലരുടെ പരിഹാസം. ബോഡി ഷെയ്മിങ് കമന്റുകൾക്കൊന്നും കവിത മറുപടി നൽകിയിരുന്നില്ല. 

മാസങ്ങൾക്ക് ശേഷം ഫിറ്റായ ശരീരവുമായി കവിതയെത്തി. ഒപ്പം അതേ ബീച്ചിൽ ബിക്കിനിയിട്ട് യോഗാസനങ്ങൾ ചെയ്യുന്ന ചിത്രങ്ങളും. ചിത്രത്തിനൊപ്പം കവിത കുറിച്ചു: ‘മതിയായ കഠിനാധ്വാനമുണ്ടെങ്കിൽ ആർക്കും എന്തും സാധിക്കും. മെലിഞ്ഞതെന്നും തടിച്ചതെന്നുമുള്ള പരിഹാസം നിർത്തൂ. എല്ലാവരുടെയും ശരീരങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകും. മറ്റൊരാളെ കളിയാക്കുന്നത് നിർത്തി സ്വന്തം ശരീരത്തെ സ്നേഹിക്കൂ. അതുകൊണ്ടാണ് വിദേശികൾ മാത്രം ബീച്ചിൽ യോഗ ചെയ്യാനെത്തുന്നത്. ആളുകളെ വിധിക്കുന്നതിലും ഒളിഞ്ഞുനോക്കുന്നതിലുമുള്ള തിരക്കിലാണ് നമ്മൾ ഇന്ത്യക്കാർ. മാസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിലെ എന്റെ ഇടിഞ്ഞുതൂങ്ങിയ ശരീരം ചൂണ്ടിക്കാണിച്ചവർക്കായി, അതേ ബീച്ചിൽ നിന്നെടുത്ത ചിത്രങ്ങൾ..’

കവിതയുടെ പുതിയ ചിത്രങ്ങൾക്കും അധ്വാനത്തിനും കയ്യടിച്ച് നിരവധി പേരാണ് കമന്റുകളിലെത്തിയത്.

MORE IN SPOTLIGHT
SHOW MORE