ക്യാമറ മുതല്‍ റിപ്പോര്‍ട്ടിങ് വരെ കുട്ടികൾ; സ്കൂളില്‍ നിന്ന് ഒരു കുട്ടിച്ചാനൽ

malppuaramschool-channel
SHARE

മലപ്പുറം കാളികാവ് ബസാര്‍ യു.പി സ്കൂളില്‍ കുട്ടികള്‍ക്ക് മാത്രമായൊരു കുട്ടിച്ചാനല്‍. കെ.ബി. വിഷന്‍ ഒാണ്‍ലൈന്‍ ചാനലില്‍ ക്യാമറ മുതല്‍ റിപ്പോര്‍ട്ടിങ് വരെയുളള ജോലികളെല്ലാം കുട്ടികളാണ് നിര്‍വഹിക്കുന്നത് .  

വിദ്യാര്‍ഥികളിലെ വേറിട്ട കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്ന ഉറവ എന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂള്‍ സ്വന്തമായൊരു വാര്‍ത്താചാനല്‍ തുടങ്ങിയത്. ആറ്, ഏഴ് ക്ലാസുകളിലെ 12 വിദ്യാര്‍ഥികളാണ് വാര്‍ത്താസംഘത്തിലുളളത്. മൊബൈല്‍ ഫോണിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഒരു ക്ലാസ്മുറി തന്നെ സ്റ്റുഡിയോ ആയി സജ്ജീകരിച്ചിട്ടുണ്ട്. 

എഡിറ്റിങ്ങിന് മാത്രം അധ്യാപകര്‍ സഹായിക്കുന്നുണ്ട്. ഫെയ്സ് ബുക്ക് വഴിയാണ് വാര്‍ത്ത പുറംലോകത്ത് എത്തിക്കുന്നത്. മറ്റു സമൂഹമാധ്യമങ്ങളെ കൂടി പ്രയോജനപ്പെടുത്തി വാര്‍ത്തക്ക് കൂടുതല്‍ പ്രചാരണം നല്‍കാനുളള തയാറെടുപ്പിലാണ് കുട്ടിമാധ്യമസംഘവും അധ്യാപകരും.

MORE IN SPOTLIGHT
SHOW MORE