മണവാളനില്ല, വിവാഹവസ്ത്രങ്ങളിഞ്ഞ് വധു മാത്രം; നെ‍ഞ്ചുപൊട്ടി ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

syari-new
SHARE

മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം സിയാരി തൂവെള്ള വസ്ത്രങ്ങൾ ധരിച്ച്, തലയിൽ ശിരോവസ്ത്രമണിഞ്ഞ്, കയ്യിൽ പൂച്ചെണ്ടേന്തി മണവാട്ടിയായെത്തി. ഫോട്ടോഗ്രാഫർമാർ നാണത്തോടെയുള്ള അവളുടെ ചിത്രങ്ങൾ പകർത്തി. പക്ഷേ മണവാളൻ എത്തിയില്ല, എത്തില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. അവനരികിൽ ഉണ്ടെന്ന വിശ്വാസത്തോടെ, അത്രമേൽ ആഗ്രഹത്തോടെ അവൾ ഓരോ ക്ലിക്കിലും ചിരിച്ചു. 

നവംബർ 11 നാണ് സിയാരിയും 13 വർഷമായി പരിചയത്തിലായിരുന്ന റിയോ നന്ദയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്തോനേഷ്യയിൽ അടുത്തിടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചവരിൽ റിയോയും ഉണ്ടായിരുന്നു. ''എനിക്കുണ്ടായ ദു:ഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, പക്ഷേ നിനക്കു വേണ്ടി എനിക്കു ചിരിക്കണം. എനിക്കു ദു:ഖിതയായിരിക്കാൻ കഴിയില്ല, നീ എപ്പോഴും പറയാറുണ്ടായിരുന്നതുപോലെ കരുത്തയായിരിക്കണം'', ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സിയാരി കുറിച്ചു. 

മുൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ തൻറെ ആദ്യപ്രണയമെന്നാണ് റിയോയെ സിയാരി വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തെ കരയിപ്പിക്കുകയാണ് സിയാരിയുടെ ചിത്രങ്ങളിപ്പോൾ. 

MORE IN SPOTLIGHT
SHOW MORE