പാമ്പാട്ടി പറഞ്ഞു; മൂര്‍ഖനെ കഴുത്തില്‍ചുറ്റി; യുവാവിന് ദാരുണാന്ത്യം

snake-bite
SHARE

പാമ്പാട്ടിയുടെ നിർദേശപ്രകാരം മൂർഖനെ കഴുത്തിൽചുറ്റിയ യുവാവിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സുല്ലൂർപേട്ടയിലാണ് ജഗദീഷെന്ന് ഇരുപത്തിനാലുകാരൻ പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പിനെവെച്ച് ആൾക്കൂട്ടത്തെ രസിപ്പിക്കുകയായിരുന്നു പാമ്പാട്ടി. ഇതിന്റെയിടയ്ക്ക് ജനക്കൂട്ടത്തിൽ നിന്നും ജഗദീഷിനെ ഇയാൾ വിളിച്ചുവരുത്തി പാമ്പിനെ കഴുത്തിൽ അണിയാൻ നിർദേശിച്ചു. 

പാമ്പാട്ടിയുടെ വാക്ക് കേട്ട യുവാവ് അനുസരിക്കുകയും ചെയ്തു. ജഗദീഷിന്റെ സുഹൃത്ത് വിഡിയോയും എടുത്തു. കഴുത്തിൽ ധൈര്യപൂർവ്വം മൂർഖനെ ചുറ്റിയ ശേഷം തിരികെ പാമ്പാട്ടിയുടെ കൈയിലേക്ക് നൽകുമ്പോഴാണ് ജഗദീഷിന് പാമ്പ് കടിയേൽക്കുന്നത്. 

ഉടന്‍ തന്നെ ജഗദീഷ് ബോധരഹിതനായി വീണു. പ്രദേശത്തുണ്ടായിരുന്നവര്‍ ജഗദീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പാമ്പാട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലാണ്. 

MORE IN SPOTLIGHT
SHOW MORE