കൊച്ചിയില്‍ നിന്നൊരു കപ്പലോട്ടം; ലക്ഷ്യം മസ്കറ്റ് തീരം

kochi-ship-journey
SHARE

ഗള്‍ഫ് നാടുകളുമായുളള ഇന്ത്യയുടെ കച്ചവട പാതയുടെ ഓര്‍മ പുതുക്കി കൊച്ചിയില്‍ നിന്നൊരു കപ്പലോട്ടം. ഇന്ത്യന്‍ ഓഷ്യന്‍ നേവല്‍ സിമ്പോസിയത്തിന്‍റെ ഭാഗമായാണ് ഇന്ത്യയുടെയും ഒമാന്‍റെയും പായ്ക്കപ്പലുകള്‍ കൊച്ചി തീരത്തു നിന്ന് മസ്കറ്റിലേക്ക് യാത്ര തുടങ്ങിയത്.  

ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ഐഎന്‍എസ് തരംഗിണി,ഐഎന്‍എസ് സുദര്‍ശിനി ഒപ്പം ഒമാന്‍ നാവികസേനയുടെ  സിനത്ത് അല്‍ ബിഹാറും. ഈ മൂന്ന് പായ്ക്കപ്പലുകലാണ് കൊച്ചി തീരത്തു നിന്ന് യാത്ര തുടങ്ങിയത്.

ഇന്ത്യയ്ക്കും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലുളള മൗസം എന്നറിയപ്പെടുന്ന പൗരാണിക സമുദ്രപാതയിലൂടെ ആയിരത്തി ഇരുന്നൂറ് നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചാവും മൂന്നു പായ്ക്കപ്പലുകളും മസ്കറ്റ് തീരം പിടിക്കുക.

ഇന്ത്യന്‍ മഹാസമുദ്രത്തോടു ചേര്‍ന്നു കിടക്കുന്ന മുപ്പത്തിയഞ്ച് രാജ്യങ്ങളുടെ കൂട്ടായ്മയായ ഇയോണ്‍സിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പായ്ക്കപ്പലോട്ടം . വമ്പന്‍ പായ്ക്കപ്പലുകള്‍ക്കൊപ്പം ചെറുപായ്ക്കപ്പലുകളായി ഐഎന്‍എസ്്്വി മാതേയിയും,ഐഎന്‍എസ്്വി തരിണിയും സെഷല്‍സിലേക്കും കൊച്ചിയില്‍ നിന്ന് പര്യടനം തുടങ്ങി.

MORE IN SPOTLIGHT
SHOW MORE