സംഗീതലോകത്തിന്റെ നെറുകിലെത്തണം; അഭിഷേകിന്റെ അഭിലാഷങ്ങൾ

abhi-music
SHARE

എ.ആർ റഹ്മാനെ പോലെ പാട്ടുപാടി ലോകത്തിന്‍റെ നെറുകയിൽ എത്താൻ കൊതിക്കുന്ന അഭിഷേക് എന്ന കൊച്ചു മിടുക്കനെ പരിചയപ്പെടാം. ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്.  

അഭിഷേകിന് സംഗീതമാണ് എല്ലാം. ശാസ്ത്രീയമായി പഠിച്ചു തുടങ്ങിയിട്ട് കുറച്ചു നാളെ ആയുള്ളൂ. പക്ഷേ അതിനൊക്കെ മുൻപ് റേഡിയോയിലൂടെ കേൾക്കുന്ന പാട്ടിനൊപ്പം പാടിയാണ് സംഗീതം പഠിച്ചത്.

ഇതുമാത്രമല്ല കഥാപ്രസംഗം കഥ പറയൽ മിമിക്രി അങ്ങനെ പല മല്‍സരങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മനസ്സുവെച്ചാൽ ഒന്നും അസാധ്യമല്ല എന്നാണ് അഭിഷേകിനെ പക്ഷം.

MORE IN SPOTLIGHT
SHOW MORE