ചുമ്മാ ആക്സിലേറ്റർ തിരിച്ചു; സ്കൂട്ടർ ടിപ്പറിനടിയിലേക്ക് പാഞ്ഞുകയറി: വിഡിയോ

scooter-accident-video
SHARE

ഒരു നിമിഷത്തെ അശ്രദ്ധ മതി ജീവൻ തന്നെ അപകടത്തിലാവാൻ. സോഷ്യൽ ലോകത്ത് വൈറലാകുന്ന ഇൗ വിഡിയോയിൽ അശ്രദ്ധ കൊണ്ട് വരുത്തി വയ്ക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണുള്ളത്. സ്റ്റാർട്ടാക്കി വച്ചിരിക്കുന്ന സ്കൂട്ടറിന്റെ ആക്സിലേറ്റർ അറിയാതെ തിരിച്ചതാണ് അപകടത്തിന് കാരണം. 

റോഡ‍രികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കൂട്ടുകാരനോട് ലോഹ്യം പറഞ്ഞ് അടുത്തുകൂടിയ സുഹൃത്താണ് സ്കൂട്ടറിന്റെ ആക്സിലേറ്റർ ചുമ്മാ തിരിച്ചത്. സ്കൂട്ടറിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന ആളെയും കൊണ്ട്  മുന്നോട്ട് കുതിച്ച സ്കൂട്ടർ റോഡിലേക്ക് പാഞ്ഞ് കയറി ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ടിപ്പറിന്റെ അടിയില്‍പ്പെടാതെ രണ്ടുപേരുടെയും ജീവൻ രക്ഷപ്പെട്ടത്. അറിഞ്ഞുകൊണ്ട് ചെയ്തതല്ലെങ്കിലും ചെറിയൊരു അശ്രദ്ധ രണ്ടുപേരുടെയും ജീവൻ അപകടത്തിലാക്കിയേനെ.

MORE IN SPOTLIGHT
SHOW MORE