കലാഗ്രാമത്തിന് വിദ്യാര്‍ഥികളുടെ സമ്മാനം; ഏറ്റവും നീളം കൂടിയ ചുമര്‍ചിത്രം

kalagramam.png1
SHARE

ഉത്തരമലബാറിലെ കലകളുടെ കളരിയായ മാഹി മലയാള കലാഗ്രാമത്തിന്റെ രജതജൂബിലിക്ക് വിദ്യാര്‍ഥികളുടെ ചുമര്‍ചിത്ര സമ്മാനം. കേരളത്തിലെതന്നെ ഏറ്റവും നീളം കൂടിയ ചുമര്‍ചിത്രമാണ് പാലാഴിമഥനം വിഷയമാക്കി വരയ്ക്കുന്നത്.

ക്ലാസുമുറിയില്‍തന്നെയാണ് ചുമര്‍ചിത്രകല വിദ്യാര്‍ഥികള്‍ പാലാഴിമഥനം വരച്ചെടുക്കുന്നത്. പന്ത്രണ്ട് മീറ്റര്‍ നീളത്തിലും മൂന്നരമീറ്റര്‍ വീതിയിലുമാണ് പെയിന്റിങ്. രണ്ട് വര്‍ഷംമുന്‍പ് ആരംഭിച്ച ചിത്രരചന ജനുവരിയില്‍ പൂര്‍ത്തിയാകും. പതിനാറ് വിദ്യാര്‍ഥികളാണ് വരയിലേര്‍പ്പെട്ടിരിക്കുന്നത്. 

അഞ്ചുലക്ഷത്തോളം രൂപ മൂല്യംവരുന്നതാണ് ഈ ചുമര്‍ചിത്രം. മലയാള കലാഗ്രാമത്തിന്റെ ഇരുപത്തിയഞ്ചാംവാര്‍ഷികത്തിനോട് അനുബന്ധിച്ച് ചിത്രം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കും.

MORE IN SPOTLIGHT
SHOW MORE