നഗരനടുവില്‍ നടപ്പാത തകര്‍ന്ന് യുവതി താഴേക്ക്; ഞെട്ടിച്ച് വിഡിയോ

chaina34
SHARE

ചൈനയിൽ നടപ്പാത തകർന്ന് യുവതി അഴുക്കുചാലിൽ വീണു. സമീപത്തെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്നു യുവതി. പെട്ടെന്ന് നടപ്പാത തകരുകയും യുവതി താഴേക്ക് വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

പൊലീസും സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻഅപകടം ഒഴിവായി. നടപ്പാത തകരാനുണ്ടായ കാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അടുത്തിടെ തുർക്കിയിൽ സമാനമായ രീതിയിൽ നടപ്പാത തകർന്ന് രണ്ടു യുവതികൾക്ക് പരുക്കേറ്റിരുന്നു.

MORE IN SPOTLIGHT
SHOW MORE