പൈലറ്റുമാരുടെ ശ്രദ്ധയിൽ പതിഞ്ഞത് പറക്കും തളികയോ? വെളിപ്പെടുത്തൽ, ആകാംക്ഷ

flight-map
SHARE

ലോകത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്  ബ്രിട്ടീഷ് എയർവെയ്സിന്റെ പൈലറ്റുമാർ. അയർലൻഡിലെ തെക്ക്-പടിഞ്ഞാറൻ തീരത്തൂടെ പറക്കുമ്പോൾ പറക്കും തളികയ്ക്ക് സമാനമായ ഒരു വസ്തു കണ്ടുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ഇക്കാര്യം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അപ്പോൾ തന്നെ അധികൃതർക്ക് കൈമാറി.  

നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നായിരുന്നു ഇത്തരമൊരു പറക്കും തളിക പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.  വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കൾ കണ്ടെന്ന് ബ്രിട്ടിഷ് എയർവെയ്സ് പൈലറ്റ് ഷാനൻ എയർ ട്രാഫിക് കൺട്രോൾ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. ചില വസ്തുക്കൾ അതിവേഗത്തിൽ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ട്രാഫിക് കൺട്രോളിൽ വിളിച്ചു ചോദിച്ചത്. എന്നാൽ ഈ ഭാഗത്ത് സൈനിക പരിശീനങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു മറുപടി.  

തിളങ്ങുന്ന ഒരു വസ്തുവാണ്  ശ്രദ്ധയിൽപ്പെട്ടതെന്ന് പൈലറ്റ് പറയുന്നു. മോൺട്രിയലിൽ നിന്ന് ഹീത്രൂവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തു കൂടെയാണ് വസ്തു നീങ്ങിയതെന്നും പൈലറ്റ് പറയുന്നുണ്ട്.  ഏതോ വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതായി കണ്ടെന്ന് വിർജിൻ പൈലറ്റും പറഞ്ഞു. ‘ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ വളരെ തിളക്കമുള്ളവ ആയിരുന്നെന്നും പൈലറ്റ് പറഞ്ഞു. ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിലാണ് വിചിത്ര വസ്തുക്കങ്ങൾ സഞ്ചരിച്ചിരുന്നത്. ഒന്നിൽ കൂടുതൽ പൈലറ്റുമാർ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ ഐറിസ് ഏവിയേഷൻ അതോറിറ്റി അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE