‘കഴിവ്, മിടുക്ക്, ചങ്കുറ്റം എന്നിവ കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ല’ ;ചിത്രത്തിനെതിരെ രോഷക്കുറിപ്പ്

social-media-viral-pic
SHARE

സോഷ്യൽ ലോകത്തിന്റെ കണ്ണുനിറയിക്കുന്ന ഇൗ ചിത്രത്തെ കുറിച്ച് രോഷത്തോടെ വിവിധകോണിൽ നിന്നും ചർച്ചകൾ ഉയരുകയാണ്. മുഖത്തേറ്റ മുറിവിൽ നിന്ന് ചോര ഒലിക്കുമ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേർക്കുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് കണ്ണീരണിയിക്കുന്നത്. എവിടെ നിന്നുള്ള ചിത്രമാണ് എന്നത് വ്യക്തമല്ലെങ്കിലും ചിത്രം സോഷ്യൽ ലോകത്ത് വൈറലായിരിക്കുകയാണ്. 

കഴിവ്,മിടുക്ക്,ചങ്കുറ്റം എന്നിവ കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ലെന്നാണ് ചിത്രം പങ്കുവച്ച് ചിലർ കുറിക്കുന്നത്. എന്നാൽ കുരങ്ങിനെ ആരെങ്കിലും ഉപദ്രവിച്ചതാണോ അതോ അപകടത്തിൽ പരുക്കേറ്റതാണോ എന്നത് വ്യക്തമല്ല. എങ്കിലും മാത്യത്വത്തിന്റെ പുതിയ സ്നേഹതലം സമ്മാനിക്കുകയാണ് ഇൗ അമ്മ കുരങ്ങ്.  

MORE IN SPOTLIGHT
SHOW MORE