പാവക്കൂത്തിലും ന്യൂജെൻ രീതി അവലംബിച്ച് സത്യൻ അച്ചത്

paavakkoothu
SHARE

ന്യൂജെന്‍ പാവക്കൂത്ത് നടത്തി ശ്രദ്ധനേടുകയാണ് സത്യന്‍ അച്ചത് എന്ന കാലാകാരന്‍. മലയാളികള്‍ക്ക് അധികം പരിചയമില്ലാത്ത ഹാന്‍ഡ് ഷാഡോ, വെന്‍ട്രിലോക്കിസം എന്നീ കലാരൂപങ്ങളാണ് സത്യന്‍ അവതരിപ്പിക്കുന്നത്. കൊച്ചി ടി.ഡി.എം ഹാളില്‍ നടത്തിയ പരിപാടി കാണാന്‍ ഒട്ടേറെപേര്‍ എത്തി. ഇത് കിഷോര്‍. കാണികളെ ചിരിപ്പിക്കാന്‍ മാത്രമല്ല കുഴപ്പിക്കാനും മിടുക്കനാണിവന്‍.

കിഷോറിനെപോലെ പത്തോളം പാവകളുണ്ട് സത്യന്‍ അച്ചതിന്റെ പക്കല്‍. പാവകളുടെ ചലനങ്ങളേയും അത് നിയന്ത്രിക്കുന്ന ആളുടെ ശബ്ദവും സമന്വയിപ്പിക്കുന്ന  വെന്‍ട്രിലോക്കിസം കലയെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഇതോടൊപ്പം, നിഴലുകള്‍കൊണ്ട് രൂപങ്ങളുണ്ടാക്കുന്ന ഹാന്‍ഡ് ഷാഡോയും അവതരിപ്പിച്ചു. കുട്ടികള്‍ മാത്രമല്ല, പ്രായമായവരും മനസുനിറ‍ഞ്ഞ് ചിരിച്ചു. പാവകളുടെ നര്‍മം സംഭാഷണത്തോടൊപ്പം കാരിക്കേച്ചര്‍, മിമിക്രി,മാജിക്ക് എന്നിവയും അവതരിപ്പിച്ചു.

MORE IN SPOTLIGHT
SHOW MORE