ലൈംഗികാവയവത്തില്‍ സിലിക്കണ്‍ കുത്തിവച്ചു; യുവാവിന് ദാരുണാന്ത്യം

jack-aus-death
SHARE

ശരീരത്തിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നവർ പലപ്പോഴും ദാരുണമരണത്തിന് കീഴടങ്ങിയ വാർത്തകൾ ഇതിനുമുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ലൈംഗികാവയവത്തില്‍ അമിത തോതിൽ സിലിക്കോണ്‍ കുത്തിവച്ച ഇരുപത്തിയെട്ടുകാരൻ മരിച്ചു. ജാക്ക് ചാംപൻ എന്ന ഓസ്ട്രേലിയൻ പൗരനാണ് ഇത്തരത്തിൽ ശരീരം പരീക്ഷണവസ്തുവാക്കിയത്. 

വാഷിങ്ടണിലെ സീറ്റിലില്‍ സ്ഥിര താമസക്കരാനായ ജാക്ക് അമിതമായി അളവിൽ സിലിക്കണ്‍ ലൈംഗികാവയവത്തിൽ കുത്തിവയ്ക്കുകയായിരുന്നു.  ഇതേതുടർന്നുണ്ടായ സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് ജാക്ക് ചാംപന്‍ എന്ന യുവാവിന്റെ മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

ഇയാളുടെ ശ്വാസകോശം തകരാറില്‍ ആയിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സ്വവര്‍ഗാനുരാഗിയായിരുന്ന ജാക്ക് ഇത്തരക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വിവിധ പരിപാടികള്‍ക്കായി കൃത്രിമരീതികളിലൂടെ ഇയാൾ ശരീരത്തില്‍ ഇതിനുമുൻപും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പങ്കാളിയുടെ താല്‍പര്യപ്രകാരമായിരുന്നു ജാക്ക് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് ജാക്കിന്റെ അമ്മയുടെ ആരോപണം. എന്നാല്‍ ജാക്കിന് മേല്‍ ഇത്തരം കൃത്രിമ രീതികള്‍ സ്വീകരിക്കാന്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ലെന്നാണ് പങ്കാളിയുടെ പക്ഷം.

MORE IN SPOTLIGHT
SHOW MORE