ഒാടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് അദ്ഭുതരക്ഷ; വിഡിയോ

car-fire-viral-video
SHARE

ഒാടി കൊണ്ടിരിക്കുമ്പോൾ തീഗോളമായി മാറിയ കാറിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ ലോകത്ത് വൈറലാകുന്നത്.  പൂർണ്ണമായും തീ വിഴുങ്ങുമ്പോഴും കാർ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ചെങ്കിലും ആ വാഹനങ്ങളിേലക്ക് തീ പടർന്നില്ല. ഗുരഗ്രാമിലെ ഒരു ഫ്ലൈ ഓവറിലാണ് നിന്നാണ് ഇൗ അപകടദൃശ്യം. വാഹനത്തിന് തീ പിടിച്ച ഉടൻ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ചാടിയത് കൊണ്ട് ജീവൻ നഷ്ടമായില്ല.  

കാറിന്റെ ഉടമയായ രാകേഷ് തന്നെയായിരുന്നു കാറോടിച്ചിരുന്നത്. വലിയൊരു ശബ്ദത്തെ തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന ചാടി രക്ഷപ്പെടുകയായിരുന്നെന്നും  രാകേഷ് പറയുന്നു. ആ വെപ്രാളത്തിൽ കാർ നിർത്താൻ ഇയാൾ ശ്രമിച്ചില്ല. ഒാടിക്കൂടിയ നാട്ടുകാർ ഇടപ്പെട്ടതോടെ ഫ്ലൈ ഒാവറിൽ വച്ചുതന്നെ കാർ നിർത്താൻ കഴിഞ്ഞു. തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.