‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്’; അറസ്റ്റിന് ശേഷം ആദ്യമായി ധന്യ മേരി വര്‍ഗീസ്

dhanya-john
SHARE

കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ ചലച്ചിത്രതാരം ധന്യാ മേരി വർഗീസ് അനുഭവങ്ങൾ വെളിപ്പെടുത്തുന്നു. ജീവിതത്തിൽ പ്രതീക്ഷിക്കാതെ വന്ന സംഭവങ്ങളിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിച്ചുവെന്ന് താരം വെളിപ്പെടുത്തുന്നു. വിവാഹശേഷം ഭർത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങൾ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയാണ് താരത്തിനെതിരെ വഞ്ചനക്കേസ് വന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ആയിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ച സംഭവം.

‘എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് ജീവിതം എന്നെ പഠിപ്പിച്ചു. ഞാൻ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോൾ ഞാൻ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാൻ ശ്രമിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്, ഭർത്താവിന്റേത് ബിസിനസ്സ് കുടുംബവും. എനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയില്ല, ഞാൻ എന്റെ ഭർത്താവിനെ സഹായിക്കാൻ ശ്രമിച്ചു, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത് എന്ന് പഠിച്ചു. എന്നെപ്പോലെ എന്റെ ഭർത്താവും പഠിച്ചു.’–ധന്യ പറയുന്നു.

മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. തലപ്പാവ്, കേരള കഫേ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനം ധന്യയെ ചെറിയ കാലത്തിനുള്ളിൽ തന്നെ മലയാളിക്ക് പ്രിയപ്പെട്ട താരമാക്കി. നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ധന്യ സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വന്നിരിക്കുകയാണ്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.