രോഗബാധിതരായി അച്ഛനും മകനും; കനിവു കാത്ത് കുടുംബം

Sureshkumar-treatment-help
SHARE

നല്ല മനസുളള സഹജീവികളുടെ സഹായം തേടി കൊച്ചി മുളന്തുരുത്തിയിലെ അച്ഛനും മക്കളും . അച്ഛന്‍റെ കരളിനെ ബാധിച്ച അര്‍ബുദ രോഗത്തിന്‍റെ ചികില്‍സയ്ക്ക് പണമില്ലാതെ വലയുമ്പോഴാണ് അഞ്ചു വയസുകാരന്‍ മകന്‍റെ ഹൃദയവാല്‍വിലെ തകരാര്‍ തിരിച്ചറിഞ്ഞത്.  മരുന്നു പോയിട്ട് നിത്യവുമുളള ആഹാരത്തിനു പോലും കഴിവില്ലാതെ നട്ടം തിരിയുന്ന കുടുംബത്തിന്‍റെ സങ്കടമാണ് മനോരമ ന്യൂസില്‍ ഇനി.

സങ്കടത്തിന്‍റെ കടലിരമ്പുന്ന മനസുമായാണ് സുരേഷ് ഈ രണ്ടു കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിന്നെത്തി മുളന്തുരുത്തിയില്‍ സ്ഥിരതാമസമായ സുരേഷിെന അലട്ടുന്നത് സ്വന്തം കരളിനെ ബാധിച്ച അര്‍ബുദ രോഗം മാത്രമല്ല . അഞ്ചു വയസുകാരനായ മൂത്തമകന്‍ ഗൗതമിന്‍റെ ഹൃദയ വാല്‍വിനുണ്ടായ തകരാറു കൂടിയാണ്. സ്വന്തം രോഗം ചികില്‍സിക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് മകന്‍റെ രോഗവിവരം തിരിച്ചറിയുന്നത്. .

ഒരു വര്‍ഷം മുമ്പും സുരേഷിന്‍റെ സങ്കടം , മനോരമ ന്യൂസ് പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. അന്ന്  വാര്‍ത്ത പകര്‍ത്താന്‍ ഞങ്ങളെത്തുമ്പോള്‍ സുരേഷിന്‍റെയും മക്കളുടെയും കൂടെയുണ്ടായിരുന്ന ഭാര്യ ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. ഭര്‍ത്താവിന്‍റെയും മകന്‍റെയും രോഗത്തിനൊപ്പം പട്ടിണി കൂടിയായതോടെ സുരേഷിനെയും മക്കളെയും ഉപേക്ഷിച്ച് അവരും പോവുകയായിരുന്നു.

എത്രനാള്‍ ഈ മക്കള്‍ക്ക് താങ്ങായി ഇങ്ങനെ നില്‍ക്കാനാകുമെന്ന്് സുരേഷിനറിയില്ല. നല്ല മനസുളള മനുഷ്യര്‍ ഇനിയെങ്കിലും തന്‍റെ സങ്കടം കാണുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ആ പ്രതീക്ഷയുെട തുരുത്തിലാണ് ഈ അച്ഛന്‍റെയും മക്കളുടെയും ഇപ്പോഴത്തെ ജീവിതം.

സുരേഷിനെ സഹായിക്കാം 

SURESHKUMAR G.S.

ACCOUNT NO– 67366512110

IFSC CODE - SBIN0070334

SBI MULAMTHURUTHY BRANCH

MORE IN SPOTLIGHT
SHOW MORE