കെനിയയില്‍ മികച്ച സേവനം; മലയാളി വനിതകൾക്ക് ആദരം

kenia-malayali-women
SHARE

കാല്‍നൂറ്റാണ്ടിലേറെയായി കെനിയയില്‍ സേവനം അനുഷ്ഠിക്കുന്ന മലയാളി വനിതകളെ ആദരിച്ച്  മലയാളി കൂട്ടായ്മ. കെനിയയിലെ മലയാളി അസോസിയേഷന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു.

കെനിയയിലുള്ള മലയാളികളുള്‍പ്പെടെയുള്ളവരുടെ  ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയ പഞ്ചരത്നങ്ങള്‍ക്കായിരുന്നു ആദരം. രാധിക മുരളി , ഡോക്ടർ പദ്മ സതീഷ് , ഡോക്ടർ ആനി ജോർജ് ,  നീന റിബെരെ ,  മേരി സിറിയക് എന്നിവര്‍ മലയാളികള്‍ക്ക് മാത്രമല്ല കെനിയക്കാര്‍ക്കും സുപരിചിതരാണ്.  

കെനിയയിലെ ഇന്ത്യൻ ഹൈ കമ്മിഷണർ സുചിത്ര ദുരൈ ആയിരുന്നു മുഖ്യാതിഥി. മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ചടങ്ങിന് നിറം പകര്‍ന്നു.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.