സമ്മാന തുക സഹപാഠിക്ക് വീടുണ്ടാക്കാൻ നൽകി; കയ്യടി നേടി സ്നിഗ്ധ

bigQchallenge
SHARE

മലയാള മനോരമ ബിഗ് ക്യു ചാലഞ്ച് സമ്മാനത്തുകയായി ലഭിച്ച അറുപതിനായിരം രൂപ സ്നിഗ്ധ നല്‍കിയത് സഹപാഠിക്ക് വീടുണ്ടാക്കാന്‍. സ്കൂളിന്‍റെ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് മാധവന്‍ മോഹനന്‍ തനിക്ക് ലഭിച്ച നാല്‍പതിനായിരം രൂപ സംഭാവന ചെയ്തത്. ബിഗ് ക്യു ഫൈനല്‍ മല്‍സരങ്ങള്‍ ശനിയാഴ്ച രാത്രി 7 ന് മനോരമ ന്യൂസ് സംപ്രേഷണം ചെയ്യും.

കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കെ.സ്നിഗ്ധ. , സഹപാഠി എം.പി.സ്വരാഗിനാണ്  സമ്മാനത്തുക കൈമാറിയത്. സ്വരാഗിന് സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഏകദേശം ആറുലക്ഷംരൂപ ചിലവ് വരുന്ന വീടിന്റെ നിര്‍മാണത്തിന് സ്നിഗ്ധയുടെ സഹായം വലിയരൊരാശ്വാസമാണ്

തന്‍റെ വിദ്യാലയമായ തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് മാധവന്‍ മോഹന്‍ തനിക്ക് ലഭിച്ച സമ്മാനത്തുക നല്‍കിയത്. ബിഗ് ക്യൂ ചാലഞ്ചില്‍ സ്നിഗ്ധയുമായാണ് മാധവന്‍  മല്‍സരിച്ചത്.

 സെന്‍റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷന്‍സ് നോളജ് പാര്‍ട്ടനറാകുന്ന ബിഗ് ക്യു ചാലഞ്ചിന്‍റെ വിവിധ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി. മൂന്നു പേര്‍ പങ്കെടുക്കുന്ന ഫൈനല്‍ മല്‍സരമാണ് ശനിയാഴ്ച നടക്കാനിരിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE