ബിഗ് ക്യു ചാലഞ്ച്; അശ്വിന്റെ സമ്മാനത്തുക അറുപതിനായിരം രൂപ സാന്ത്വന ചികില്‍സയ്ക്ക്

bigQchallenege-student1
SHARE

മലയാള മനോരമ ബിഗ് ക്യു ചാലഞ്ചിലെ മല്‍സരാര്‍ഥികളുടെ സഹായ ഹസ്തം കൂടുതല്‍ പേരിലേക്ക്.  സംസ്ഥാന തലത്തില്‍ മല്‍സരിച്ച അശ്വിന്‍, സമ്മാനത്തുകയായ അറുപതിനായിരം രൂപ സാന്ത്വന ചികില്‍സക്കായി  നല്‍കി. പൂര്‍വ വിദ്യാര്‍ഥിയുടെ തുടര്‍ പഠനത്തിനാണ് അഭിജിത്ത് തനിക്ക് ലഭിച്ച പതിനായിരം രൂപ നല്‍കിയത്. ബിഗ് ക്യൂ ചാലഞ്ചിന്‍റെ അവസാന സെമി ഫൈനല്‍ ഇന്ന് രാത്രി 7 ന് മനോരമ ന്യൂസ് സംപ്രേഷണം ചെയ്യും. 

തൃശൂര്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിറില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അശ്വിന്‍ ചീരത്ത് അനില്‍ കുമാര്‍ തന്‍റെ സംഭാവന കൈമാറിയത. പെയിന്‍ ആന്‍റ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി തൃശൂരിന്‍റെ ഭാരവാഹികള്‍ തുക ഏറ്റുവാങ്ങി. അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളെ നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ അശ്വിന്‍റെ സഹായവും ഉപയോഗപ്പെടുത്തും.

സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി  മനുരാജിനാണ് അഭിജിത്ത് തന്‍റെ സമ്മാനത്തുക സമര്‍പ്പിച്ചത്. കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് അഭിജിത്.

സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് നോളജ് പാര്‍ടനറാകുന്ന ബിഗ് ക്യൂ ചാലഞ്ചിലെ 12 മല്‍സരാര്‍ഥികളും ചാരിറ്റി റൗണ്ടിലെ സമ്മാനത്തുക ഇതേ മാതൃകയില്‍ കൈമാറുന്നുണ്ട്.

MORE IN SPOTLIGHT
SHOW MORE