‘നിങ്ങളുടെ സത്യം വൈകാതെ ലോകമറിയും’; ബച്ചന് മുന്നറിയിപ്പുമായി സ്വപ്ന; രോഷ ട്വീറ്റ്

me-too-bacchan
SHARE

അമിതാഭ് ബച്ചന്റെ മീ ടൂ ക്യാംപെയിൻ പിന്തുണയ്ക്കെതിരെ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് സ്വപ്ന ഭവ്നാനിയുടെ രോഷ ട്വീറ്റ്. നിങ്ങളുടെ സത്യം വൈകാതെ പുറംലോകം അറിയും. അന്ന് മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന പറയുന്നു.

ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തിലാണ് മീ ടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചത്. ”ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് സപ്ന ഭവ്നാനി ട്വിറ്ററില്‍ പ്രതികരിച്ചത്. ഇതുവരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. താങ്കളുടെ ചിത്രമായ പിങ്ക് തീയറ്ററില്‍ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപ്‌ന ട്വിറ്ററില്‍ പരിഹസിച്ചു.

MORE IN SPOTLIGHT
SHOW MORE