ജോർജ് 'കാണാതാക്കിയ' യേശുദാസ് വന്നു; 10 ലക്ഷത്തിന്റെ കൈത്താങ്ങുമായി

yesudas-flood-relief
SHARE

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കുചേർന്ന് ഗാന ഗന്ധർവൻ യേശുദാസും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം പത്ത് ലക്ഷം രൂപ കൈമാറി. ഭാര്യ പ്രഭയ്ക്കൊപ്പം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് യേശുദാസ് ധനസഹായം കൈമാറിയത്. പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഏറ്റുവാങ്ങി. 

പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ നായകരെയും ഗാന ഗന്ധർവ്വൻ യേശുദാസിനെയും കണ്ടില്ലെന്ന പിസി ജോർജ് എംഎൽഎയുടെ പരാമർശം വിവാദമായിരുന്നു. 

നിയമസഭയിൽ മുവാറ്റുപ്പുഴ എംഎൽഎ എൽദോ ഏബ്രഹാം സംസാരിക്കുന്നതിനിടെയിലായിരുന്നു പിസിയുടെ ചോദ്യം. പ്രളയകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പോലും കേരളത്തിന് സഹായവുമായി എത്തി. എന്നാൽ ഇവരെപോലെയുള്ളവർ മാറി നിൽക്കുന്നത് ശരിയാണോ എന്നും പി.സി ജോര്‍ജ്ജ് ചോദിച്ചിരുന്നു. 

അതേസമയം യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം അമേരിക്കയിലാണ്. കേരളത്തിനൊപ്പം ഉണ്ടാകുമെന്ന് യേശുദാസ് അറിയിച്ചതായും മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നു. 

MORE IN SPOTLIGHT
SHOW MORE