വയലിനെടുത്ത് ബാലു ഇനിയും വരും, നമ്മെ സന്തോഷിപ്പിക്കാൻ; ലൈവിൽ വിധു

vidhu-prathap-balabhaskar
SHARE

വയലനിസ്റ്റ് ബാലഭാസ്കറിനായി പ്രാർഥിക്കണമെന്ന് അഭ്യർഥിച്ച് ഗായകൻ വിധു പ്രതാപ്. ‍ബാലു വയലിനെടുത്ത് നമ്മെ സന്തോഷിപ്പിക്കാൻ വരുമെന്ന് പ്രതീക്ഷിക്കാമെന്നും വിധു ഫെയ്സ്ബുക്കിൽ ലൈവിൽ പറഞ്ഞു. അപകടം നടന്നയന്ന് രാവിലെ താനയച്ച വോയ്സ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും അതിനിനി പ്രസക്തിയില്ലെന്നും വിധു പറഞ്ഞു. 

വിധു പ്രതാപിന്റെ വാക്കുകൾ

'അപകടം നടന്നയന്ന് രാവിലെ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേക്ക് ഒരു വോയ്സ് മെസേജ് അയച്ചിരുന്നു. ഏഴ് മണിക്ക് ആശുപത്രിയിലെത്തിയതിന് ശേഷമാണ് ആ മെസേജ് അയച്ചത്. അതിപ്പോഴും പ്രചരിക്കപ്പെടുകയാണ്.

നിരവധി ഗ്രൂപ്പുകളിൽ നിന്ന് ഇപ്പോഴും എനിക്കത് ലഭിക്കുന്നുണ്ട്. സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേർ ചോദിക്കുന്നു. 

ആ വോയ്സ് നോട്ടിന് ഇനി പ്രസക്തിയില്ല. അതിൽ പറഞ്ഞ സർജറി കഴിഞ്ഞു. ബാലു ഇപ്പോഴും നിരീക്ഷണത്തിലാണ്. 

നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാർഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാൻ ബാലു വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചുകൊണ്ടുവരാം. നിങ്ങളുടെ പ്രാർഥനയാണ് വേണ്ടത്.''

കഴിഞ്ഞ ദിവസം പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുവയസ്സുള്ള മകൾ തേജസ്വിനി ബാല മരിച്ചു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

MORE IN SPOTLIGHT
SHOW MORE