കണ്ടറിയാനുള്ളതാണ് ഈ കാഴ്ച; കുറിഞ്ഞക്കഥ പറയുന്ന മൂന്നാറിലെ മുറി

kurinji-moonnar
SHARE

നീലക്കുറിഞ്ഞി വസന്തം കാഴ്ച്ചയുടെ വിരുന്നൊരുക്കുമ്പോള്‍ കുറിഞ്ഞിയുടെ  കഥപറയുന്ന ഒരു മുറിയുണ്ട് മൂന്നാറില്‍. ഇരവികുളം ദേശിയോദ്യാനത്തിലാണ്  പ്രദര്‍ശന മുറിയുള്ളത്.  കണ്ടറിയാനുള്ളതാണ് കുറിഞ്ഞിയെന്ന്  ഇവിയെയെത്തിയാല്‍ മനസിലാകും.  

ഇത് ഇരവികുളം ദേശിയോദ്യാനത്തിലെ നീലക്കുറിഞ്ഞികള്‍. നീലക്കുറിഞ്ഞി ഇവിടമാകെ നിറഞ്ഞു പൂക്കാന്‍  ഇനി അധികനാള്‍ വേണ്ട. ഈ കുറിഞ്ഞി ഉദ്യാനത്തിന്റെ കഥ ഇതിനിള്ളിലുണ്ട്.

നീലക്കുറിഞ്ഞി മലനിരകളുടെ സൗന്ദര്യവും, വരയാടുകളുടെ വിവരണങ്ങളും, വ്യത്യസ്ഥ ഇനം കുറിഞ്ഞികളും പരിചയപ്പെടാം. ഇവിടെയുള്ള ചെറുജീവികളെയും, പക്ഷികളെയും, അപൂര്‍വയിനം  ജീവവര്‍ഗങ്ങളെയും മികച്ച ചിത്രങ്ങളാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

ഈ പ്രദേശവും ഇവിടുത്തെ ജീവജാലങ്ങളും നേരിടുന്ന വെല്ലുവിളികളും, അവയ്ക്ക് നല്‍കേണ്ട കരുതലിനെപ്പറ്റിയുള്ള ഒാര്‍മപ്പെടുത്തലും കൂടിയാണ് ഇവിടുത്തെ കാഴ്ച്ചകള്‍‌. ഇരവികുളം ദേശിയോദ്യാനത്തിലെത്തുന്നവര്‍ക്ക്  സൗജന്യമായി ഈ കാഴ്ച്ചകള്‍ കണ്ട് അറിവുനേടി മടങ്ങാം.

MORE IN SPOTLIGHT
SHOW MORE