ഇതാ ലോകത്തിലെ ഏറ്റവും വിലയേറിയ ചെരുപ്പ്; സ്വന്തമാക്കാൻ ചെയ്യേണ്ടത്

shoe
SHARE

ഒരു ചെരുപ്പിലെന്തിരിക്കുന്നു എന്നു ചി‍ന്തിക്കാൻ വരട്ടെ, ഇതൊരു സാധാരണ ചെരുപ്പല്ല. ലോകത്തിലെ ഏറ്റവും വി‌ലയേറിയ ചെരിപ്പുകളാണ്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്നങ്ങള്‍ പതിച്ച ഈ ആഢംബര ചെരിപ്പിന് 62.4 മില്യന്‍ ദിര്‍ഹമാണ് വില. അതായത് ഏകദേശം 123.796 കോടി ഇന്ത്യന്‍ രൂപ. 

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ഈ ചെരിപ്പുകൾ ഇടുത്ത ബുധനാഴ്ച വിപണിയിലെത്തും. ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്.  പാഷന്‍ ഡയമണ്ട്സ് എന്ന് സ്ഥാപനമാണ് ദുബായിൽ ആ ആഢംബരച്ചെരുപ്പ് വ‌ിൽപ്പനക്കെത്തിക്കുന്നത്. 

55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണത്രേ നിലവിൽ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയ ചെരിപ്പുകൾ. പ‍ുത്തൻചെരുപ്പ് അതിനെ കടത്തിവെട്ടിയിരിക്കുകയാണ്. 

ഡയമണ്ടും സ്വർണവും കൊണ്ടാണ് ചെരിപ്പ് നിർമിച്ചിരിക്കുന്നത്.  ഒന്‍പത് മാസം കൊണ്ടാണ് നിർമാണം പൂർത്തിയായത്. ഒരാൾക്കു മാത്രമേ ഈ ചെരുപ്പ് സ്വന്തമാക്കാനാകൂ. വാങ്ങുന്ന ആളുടെ കാലിന് പാകമാകുന്ന വിധത്തിൽ ചെരുപ്പ് പുനർനിർമിച്ചു നൽകും. 

MORE IN SPOTLIGHT
SHOW MORE