പത്ത് ലക്ഷം അടിച്ചതറിയാതെ ലോട്ടറി വലിച്ചറിഞ്ഞു; സത്യമറിഞ്ഞ ചങ്ങാതി ഭാഗ്യം കവര്‍ന്ന് മുങ്ങി

lotter45
SHARE

പടികടന്നു വരുന്ന മഹാലക്ഷ്മിയെ പുറം കാലുകൊണ്ട് ചവിട്ടിയെന്നു പറയുന്നതുപോലെയാണ് തിരുവനന്തപുരം സ്വദേശിയായ അജിനുവിന്റെ അവസ്ഥ. ദുരിതം നിറഞ്ഞ ജീവിതത്തിൽ നിരാശ പൂണ്ട് ലോട്ടറി ടിക്കറ്റുവരെ അജിനു കുപ്പയിലേക്കു വലിച്ചെറിയുകയായിരുന്നു. കഷ്ടപ്പാടിന്റേയും പരാധീനതകളിടേയും നിലയില്ലാക്കയത്തിൽപെട്ട് നട്ടം തിരിയുകയായിരുന്നു പാലോട് സ്വദേശിയായ അജിനു. അങ്ങനെയിരിക്കെയാണ് അജിനുവിന് കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സ്ഥാനം അടിച്ചത്. ഒന്നു രണ്ടും രൂപയല്ല പത്തു ലക്ഷത്തിന്റെ രണ്ടാം സമ്മാനം.

എന്നാൽ ഇതൊന്നും അറിയാതെ അജിനു ലോട്ടറി ചുരുട്ടി കുപ്പയിൽ എറിയുകയായിരുന്നു. ചെറിയ സമ്മാനങ്ങളുടെ പട്ടികയിൽ‌ തന്റെ ഭാഗ്യം പരതിയ ശേഷം സമ്മാനം ഇല്ലെന്നറിഞ്ഞതോടെയായിരുന്നു അജിനു ലോട്ടറി ടിക്കറ്റ് വലിച്ചെറിഞ്ഞത്. എന്നാൽ രണ്ടാം സമ്മാനത്തിന്റെ രൂപത്തിൽ തന്റെ ഭാഗ്യം ഒളിച്ചിരിക്കുന്നുവെന്ന വിവരം അജിനു അറിഞ്ഞിരുന്നില്ല. 

കഥയവിടെ തീർന്നില്ല, അജിനുവിന് സമ്മാനം അടിച്ചെന്ന് മനസിലാക്കിയ സുഹൃത്ത് അനീഷ് വലിച്ചെറിഞ്ഞ ടിക്കറ്റ് തന്ത്രത്തിൽ കൈക്കലാക്കി. അജിനുവിനോട് ടിക്കറ്റിനെക്കുറിച്ചും വലിച്ചെറിഞ്ഞ സ്ഥലത്തെക്കുറിച്ചും ചോദിച്ചറിഞ്ഞ ശേഷമായിരുന്നു അനീഷിന്റെ രംഗപ്രവേശം. എന്നാൽ, ഭാഗ്യം ലോട്ടറിയുടെ രൂപത്തിലെത്തിയെന്ന് വൈകി മനസിലാക്കിയ അജിനു പൊലീസിൽ പരാതി നൽകി. ലോട്ടറി വലിച്ചെറിഞ്ഞതിനു സമീപമുണ്ടായിരുന്ന സിസിടിവിയുടെ സഹായത്തോടെ പൊലീസും സത്യം മനസിലാക്കി.

MORE IN SPOTLIGHT
SHOW MORE