മണിയന്‍പിള്ള രാജുവിന്റെ യാത്രകൾക്ക് കൂട്ടായി ഇനി വോള്‍വോഎക്സി 60

maniyan-pilla-raju
SHARE

മലയാള സിനിമയിൽ നടനും നിർമാതാവായും നിറഞ്ഞു നിൽക്കുന്ന താരമാണ് മണിയൻ പിളള രാജു. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനമെന്ന് പുകൾപെറ്റ വോൾവോ എസ് യു വി എക്സി 60 ലാണ് ഇനി മലയാളത്തിന്റെ പ്രിയനടന്റെ യാത്ര. ക്രാഷ് ടെസ്റ്റിലും റോള്‍ഓവർ ടെസ്റ്റിലുമെല്ലാം വെന്നിക്കൊടി പായിച്ച് ഈ ആഡംബര എസ് യു വി കാര്‍ ഓഫ് ദ ഇയറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുള്ള ചുരുക്കം ചില കാറുകളിലൊന്നാണ് വോള്‍വോ XC 60. വിപ്ലാഷ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ സിസ്റ്റം, റോള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് ബ്രേക്ക് സപ്പോര്‍ട്‌സ് സിസ്റ്റം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങള്‍ പുതിയ എക്‌സ് സി 60 ലുണ്ട്.

volvo-xc-60

സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ 2008 ലാണ് ആഡംബര ക്രോസ് ഓവറായ എക്‌സ് സി 60 പുറത്തിറക്കുന്നത്. രണ്ടാം തലമുറ എക്‌സ് സി 60 ആണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യാന്തര വിപണിയില്‍ മൂന്നു പെട്രോള്‍ എന്‍ജിനും രണ്ട് ഡീസല്‍ എന്‍ജിനുകളോടെയുമാണ് വോള്‍വോയുടെ വിപണിയിലെത്തുന്നത്. ഇന്ത്യന്‍ പതിപ്പില്‍ ഡീസല്‍ എന്‍ജിന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പം 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് വോള്‍വോ XC 60 ഇന്ത്യയിലെത്തുന്നത്. 1969 സിസിയില്‍ 235 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്.ഏകദേശം 52.90 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.