കോടികൾ ഒഴുക്കി; ആഡംബര കൊടുമുടി: ഇഷ അംബാനിയുടെ മോതിരമാറ്റം പൂർണം: വിഡിയോ

isha-ambani
SHARE

കോടികൾ മുടക്കി ആഡംബരത്തിന്റെ കൊടുമുടിയിൽ ആൽപ്സ് പർവത താഴ്‌വാരത്തിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം പൂര്‍ത്തിയായി. ഇറ്റലിയിലെ അത്യാഢംബര നഗരമായ ലേക്ക് കോമോയില്‍ വെച്ചാണ് ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 21ന് തുടങ്ങി 23വരെ മൂന്ന് ദിവസമാണ് ചടങ്ങ് നടന്നത്. 

ബോളിവുഡിൽ നിന്നുളള സൈലിബ്രിറ്റി താരങ്ങളും ഭൂരിഭാഗം പേരും ചടങ്ങിനെത്തിയിരുന്നു. ആല്‍പ്പ്‌സ് പര്‍വത താഴ്‌്വാരത്ത് നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇഷയും അജയും എത്തിയത്. മകളുടെ നിശ്ചയം അത്യാഢംബരപൂര്‍ണമായിരിക്കണമെന്ന് മുകേഷ് അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമായതിനാലാണ് ചടങ്ങ് ഇറ്റലിയിലേക്ക് മാറ്റിയത്. 21ന് വെല്‍ക്കം ലഞ്ച് മുതല്‍ തുടങ്ങി 23ന് ഡിന്നര്‍ ഡാന്‍സോടു കൂടിയാണ് പരിപാടി അവസാനിപ്പിച്ചത്. 

അംബാനി ഗ്രൂപ്പിന്റെയും പിരമള്‍ ഗ്രൂപ്പിന്റെയും കുടുംബാംഗങ്ങളും അതിവിശിഷ്ടാഥികളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.. മൂന്നുദിവസത്തെ ചടങ്ങുകള്‍ക്കും പ്രത്യേകം പേരും ഡ്രസ്കോഡും നിശ്ചയിച്ചിരുന്നു. ലൗ ആൻറ് ബൂട്ടിഫൂൾ എന്ന് പേരിലുളള ആദ്യ ദിനത്തിലെ അത്താഴവിരുന്നായിരുന്നു പരിപാടിയുടെ മുഖ്യആകർഷണം. രണ്ടാം ദിനം ആഘോഷത്തിന് മോടികൂട്ടി ഇറ്റാലിയൻ ശൈലിയിൽ ഒരുക്കിയ ഡാൻസ്നൈറ്റ്. ഇറ്റാലിയന്‍ വിഭവങ്ങള്‍ മാത്രമായിരുന്നു ഈ അത്താഴവിരുന്നിൽ വിളമ്പിയത്. മൂന്നാംദിനം  സ്മാര്‍ട്ട് കാഷ്വല്‍ ഡ്രസ് അണിഞ്ഞ അതിഥികളെ സത്കാരത്തിനു ശേഷം യാത്രയാക്കി.

ഈ വര്‍ഷം ആദ്യത്തിലാണ് ഇഷ അംബാനിയെ ആനന്ദ് പ്രപ്പോസ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ് ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു. അതേസമയം, ഇഷയുടെ ഇരട്ട സഹോദരനായ ആകാഷ് അംബാനിയും ശ്ലോക മെഹ്തയും തമ്മ്ലുള്ള നിശ്ചയം ജൂണില്‍ കഴിഞ്ഞിട്ടുണ്ട്. മുംബൈയില്‍ അംബാനിയുടെ വീടായ ആന്റിലയില്‍ വെച്ചായിരുന്നു നിശ്ചയം.പിരമാല്‍ എന്റര്‍പ്രൈസസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറാണ് ആനന്ദ്. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്. സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട് ആനന്ദ് വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE