പ്രളയത്തിൻറെ ചരിത്രം ചിത്രങ്ങളാക്കി പ്രദർശനം

flood-pictures-exhibition
SHARE

പ്രളയത്തിന്റെ ചരിത്രം ചിത്രങ്ങളാക്കി സൂക്ഷിച്ചു വച്ചിരിക്കുകയാണ് കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണിസ് പള്ളിയിലെ കെസിവൈഎം പ്രവര്‍ത്തകര്‍. ഇരുന്നൂറ്റിപതിനാല് ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഓര്‍മകളുടെ ഈ ചിത്രകഥ ഒരുക്കിയിരിക്കുന്നത്. 

ഈ ചിത്രങ്ങള്‍ ഒരു കഥ പറയുന്നുണ്ട്. പ്രളയത്തില്‍ മുങ്ങിയ കൊങ്ങോര്‍പ്പിള്ളി പള്ളിയുടെയും പരിസരപ്രദേശങ്ങളെയും കഥ. വെള്ളപ്പൊക്കം വരുത്തിവച്ച അപ്രതീക്ഷിത തകര്‍ച്ചയും തുടര്‍ന്നുണ്ടായ നാടിന്റെ അതിജീവനവും ഇവിടെ കാണാം. കൊങ്ങോര്‍പ്പിള്ളി സെന്റ് ആന്റണീസ് പള്ളി അങ്കണത്തിലാണ് ഈ ഓര്‍മചിത്രങ്ങള്‍ ഒരുക്കി വച്ചിരിക്കുന്നത്.

മുങ്ങികിടക്കുന്ന വീടുകളും, സ്ഥാപനങ്ങളും, പള്ളിയും ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കി തരുന്നു. ഇത്ര വലിയ ഒരു ദുരന്തത്തെയാണ് അതിജീവിച്ചതെന്ന ആശ്ചര്യമുണ്ട് ചിത്രങ്ങള്‍ കാണുന്ന ഓരോരുത്തരുടെയും മുഖത്ത് ചിലര്‍ക്ക് ദുരിതാശ്വാസ സഹായം ലഭിക്കാനുംപോലും ഈ ചിത്രങ്ങള്‍ സഹായിച്ചു.

MORE IN SPOTLIGHT
SHOW MORE